ഒരേ പിഎസ്‌ സി പരീക്ഷ എഴുതി വിജയിച്ച അമ്മയ്‌ക്കും മകള്‍ക്കും ഒരേ ദിവസം തന്നെ കായിക ക്ഷമതാ പരീക്ഷയിലും വിജയം

അടിമാലി: ഒരേ ദിവസം പി.എസ്.സി പരീക്ഷയെഴുതി വിജയിച്ച അമ്മയും മകളും ഒരേ ദിവസം കായികക്ഷമതാ പരീക്ഷയും വിജയിച്ചിരിക്കുകയാണ്. അടിമാലി സ്വദേശികളായ മേഘയും ‘അമ്മ എം.കെ.ശ്രീജയുമാണ് വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. അഭിമുഖത്തിന് ശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ അമ്മയ്ക്കും മകൾക്കും നിയമനവും ആകുന്നതാണ്.


മൂന്നാർ എസ്.ടി ഹോസ്റ്റലിൽ താൽക്കാലിക ജീവനക്കാരിയാണ് മകൾ മേഘ.
5 വർഷത്തോളം അടിമാലിയിലെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ‘അമ്മ ശ്രീജ ഇപ്പോൾ ആശാ വർക്കറാണ്. ശ്രീജ ഇതിനു മുൻപും പി.എസ്.സി പരീക്ഷയെഴുതിയിട്ടുണ്ടെങ്കിലും മകൾ മേഘക്ക് ജോലിക്കുവേണ്ടിയുള്ള ആദ്യ പരീക്ഷയാണിത്. കാൽവരിമൗണ്ട് സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് കായികക്ഷമതാ പരീക്ഷ നടന്നത്.100 മീറ്റർ ഓട്ടം, ലോങ്ജംപ്, ഷോട്പുട്ട് എന്നീ ഇനങ്ങളിലായിരുന്നു കായികക്ഷമതാ പരീക്ഷ നടത്തിയത്.

Advertisement