കെ ടെറ്റ് പരീക്ഷ ഫലം വൈകി, ഉദ്യോഗാർത്ഥികള്‍ ആശങ്കയില്‍

തിരുവനന്തപുരം.എൽപി ,യുപി അധ്യാപക യോഗ്യതക്കായുള്ള കെ ടെറ്റ് പരീക്ഷ ഫലം വൈകുന്നത് ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പി.എസ്.സി പരീക്ഷ നഷ്ടമാകുമെന്നാണ് ആശങ്ക

ബി.എഡ് കോഴ്‌സുകൾ കഴിഞ്ഞ വിദ്യർഥികൾ അധ്യാപക യോഗ്യതക്കായുള്ള പരീക്ഷ കെ ടെറ്റ് എഴുതി ഫലം കാത്തിരിക്കുകയാണ്.
ഡിസംബർ 29,30 ന് ആണ് പരീക്ഷ നടന്നത്.എൽപി.യുപി. പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്.പരീക്ഷ ഫലം വൈകിയാൽ അത് ഉദ്യോഗാർത്ഥികൾക്ക് psc പരീക്ഷ നഷ്ടമാകാനിടയാക്കും.

ഈ വർഷത്തെ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ എൽ. പി / യു പി പി.എസ്.സി പരീക്ഷക്കായി വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. പി. എസ്.സിക്ക് അപേക്ഷിക്കാനുള്ള തിയ്യതി നീട്ടിനൽകണമെന്നും , എത്രയും വേഗത്തിൽ കെ. ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധികരിക്കണമെന്നുമാണ് ഉദ്യോഗാത്ഥികളുടെ ആവശ്യം

Advertisement