ബാങ്കിന്റെ മറവിൽ സിപിഎം നേതാക്കൾ നടത്തുന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് എസ് രാജേന്ദ്രൻ,മണിയുള്ള പാർട്ടിയിൽ തുടരാൻ ആഗ്രഹമില്ല

മൂന്നാര്‍. മൂന്നാർ സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിനെ ചൊല്ലി എംഎം മണി- എസ് രാജേന്ദ്രൻ തർക്കം. ബാങ്കിന്റെ മറവിൽ സിപിഎം നേതാക്കൾ നടത്തുന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് എസ് രാജേന്ദ്രൻ ആവശ്യപ്പെട്ടു.
എന്നാൽ കൂടുതൽ പറഞ്ഞാൽ എസ് രാജേന്ദ്രൻ തന്നെ പ്രതിയാകുമെന്ന് എംഎം മണി മറുപടി നൽകി.

എംഎം മണിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനിടയിലാണ് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ ആരോപണം. ബാങ്കിനെതിരെയും ഭരണസമിതിക്കെതിരെയും ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെ നടത്തിയ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നും രാജേന്ദ്രൻ. ബാങ്ക് വാങ്ങിയ റിസോർട്ടിനെ കുറിച്ച് കൂടുതൽ പറഞ്ഞാൽ രാജേന്ദ്രൻ തന്നെ പ്രതിയാകുമെന്ന് എംഎം മണി

തനിക്കെതിരായ സിപിഎം നടപടിക്ക് പിന്നിൽ എംഎം മണിയാണെന്ന് എസ് രാജേന്ദ്രൻ. പാർട്ടിക്കെതിരെ പ്രവർത്തിച്ചുകൊണ്ടാണ് നടപടി എടുത്തതെന്ന് എംഎം മണി

മണിയുള്ള പാർട്ടിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് പറഞ്ഞ രാജേന്ദ്രൻ മറ്റു പാർട്ടികളിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലന്നും വ്യക്തമാക്കി.

Advertisement