ചിന്നക്കനാൽ റിസർവ് വനമാക്കാനുള്ള തുടർനടപടികൾ മരവിപ്പിച്ചു

ഇടുക്കി. ചിന്നക്കനാൽ റിസർവ് വനമാക്കാനുള്ള തുടർനടപടികൾ മരവിപ്പിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. റിസർവ് വനമാക്കാനുള്ള വിജ്ഞാപനത്തിനെതിരെ എൽഡിഎഫ് നേതാക്കൾ അടക്കം രംഗത്ത് വന്നതിന് പിന്നാലെയാണ് വനം വകുപ്പിന്റെ പിൻവാങ്ങൽ.


2023 ലെ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമം പ്രകാരം 1996 ഡിസംബര്‍ 12-ന് മുന്‍പ് വനേതര ആവശ്യങ്ങള്‍ക്കായി മാറ്റിയിട്ടുള്ള വനഭൂമി വന സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല. ഇത് സംബന്ധിച്ച വിശദമായ മാര്‍ഗരേഖ തയ്യാറാക്കാൻ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ ചിന്നക്കനാല്‍ പ്രദേശത്തെ ഏതെങ്കിലും വനഭൂമി പ്രസ്തുത തീയതിയ്ക്ക് മുന്‍പ് വനേതര ആവശ്യങ്ങള്‍ക്കായി മാറ്റിയതാണെങ്കില്‍ അതിന് നിയമപ്രകാരം സംരക്ഷണം ലഭിക്കുമെന്നാണ് വനം വകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്. കേന്ദ്ര മാര്‍ഗരേഖ വന്നാലും സെറ്റില്‍മെന്റ് ഓഫീസറെ നിയമിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കും. കളക്ടര്‍ക്ക് അയച്ച കത്തില്‍ അതിനാല്‍ തന്നെ തുടര്‍നടപടികള്‍ ആവശ്യമില്ല എന്നും വിജ്ഞാപനം സംബന്ധിച്ച് തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായും വനം വകുപ്പ് മന്ത്രി മന്ത്രി അറിയിച്ചു. നവംബർ 28നാണ് ചിന്നക്കനാലിലെ 364.69 ഹെക്ടർ സ്ഥലം റിസർമാക്കാനുള്ള നടപടിയുടെ ഭാഗമായി വിജ്ഞാപനം ഇറങ്ങിയത്. പിന്നാലെ ഇടത് നേതാക്കളടക്കം വലിയ വിമർശനവും, പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Advertisement