പടയപ്പ ആക്രമണകാരി, നടപടിയില്ലാതെ അധികൃതര്‍

മൂന്നാര്‍ .മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. പടയപ്പയുടെ ആക്രമണത്തിൽ കാർ തകർന്നു. മൂന്നാർ ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ നയമക്കടിന് സമീപത്ത് വച്ചാണ് സംഭവം. ആന്ധ്രപ്രദേശിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് ആക്രമിക്കപെട്ടത്. കാറിലുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു.

ശാന്തപ്രകൃതിയായിരുന്ന പടയപ്പ അതുകൊണ്ടുതന്നെ ടൂറിസ്റ്റുകള്‍ക്ക് മൂന്നാറിലെ ഒരു സഫാരി അനുഭവമായിരുന്നു. റിസോര്‍ട്ടുകളും മറ്റും ടൂറിസ്റ്റുകളുടെ വാഹനവുമായി പടയപ്പയെ പിന്തുടരുന്നതും പതിവായിരുന്നു. എന്നാല്‍ അടുത്തകാലത്ത് പടയപ്പ ആക്രമണകാരിയാണ്. നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും കടകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭാഗ്യം മൂലമാണ് ആള്‍ നാശമുണ്ടാകാത്തത്.

Advertisement