സിദ്ധാര്‍ത്ഥന്‍റെ ദുരൂഹ മരണം, കെ എസ് യു നീതി യാത്ര ഇന്ന്

തിരുവനന്തപുരം . പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർഥിൻ്റെ ദുരൂഹ മരണത്തിൽ തലസ്ഥാനത്ത് ഇന്നും പ്രതിഷേധം തുടരും. സിദ്ധാർത്ഥിന്റെ നെടുമങ്ങാട്ടെ വീട്ടിൽ നിന്ന് കെ എസ് യു നീതി യാത്രനടത്തും. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന നീതി യാത്ര വൈകിട്ട് 7 മണിയോടെ
മുഖ്യമന്ത്രിയുടെ വസതിയിയായ ക്ലിഫ് ഹൗസിന് മുന്നിൽ സമാപിക്കും. ക്ലിഫ് ഹൗസിന് മുന്നിൽ എന്‍എസ് യു ഐ ദേശീയ പ്രസിഡന്റ്‌ വരുൺ ചൗധരി പ്രവർത്തകരെ അഭിസംബോധന ചെയ്യും.
കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ, കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ എന്നിവർ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്.

Advertisement