സിദ്ധാർത്ഥൻറെ അച്ഛൻ ജയപ്രകാശും അമ്മാവൻ ഷിബുവും സിബിഐക്ക് മൊഴി നൽകി

വയനാട്. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി  സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തുടരുന്നു . സിദ്ധാർത്ഥൻറെ അച്ഛൻ ജയപ്രകാശും അമ്മാവൻ ഷിബുവും സിബിഐക്ക് മൊഴി നൽകി.  സിബിഐയുടെ വൈത്തിരി ക്യാമ്പ് ഹൗസിൽ ആയിരുന്നു മൊഴിയെടുക്കൽ . കേസിനെ സർക്കാർ നാമാവശേഷമാക്കാൻ ശ്രമിച്ചുവെന്നും പോലീസിന് മേൽ ഭാഗ്യസമ്മർദ്ദം ഉണ്ടായിരുന്നുവെന്നും ജയപ്രകാശ് ആരോപിച്ചു


സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശും അമ്മാവൻ ഷിബുവും വൈത്തിരി റെസ്റ്റ് ഹൗസിലെ സിബിഐ ക്യാമ്പ് ഹൗസിൽ എത്തിയത് രാവിലെ പത്തരയോടെ . ഇവരുടെയും വിശദമായ മൊഴി സിബിഐ രേഖപ്പെടുത്തി.  തൻറെ സംശയങ്ങൾ പൂർണമായും സിബിഐയെ ധരിപ്പിച്ചു എന്നും അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ജയപ്രകാശ് പറഞ്ഞു. പോലീസിന് മേൽ സർക്കാരിന്റെ ബാഹ്യസമ്മർദ്ദം ഉണ്ടായിരുന്നുവെന്നും ജയപ്രകാശ് ആരോപിച്ചു


സംഭവം ദിവസം ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെ മൊഴികളും സിബിഐ സംഘം ശേഖരിച്ചു വരികയാണ്. സസ്പെൻഷനിലുള്ള ഡീൻ, അസിസ്റ്റൻറ് വാർഡൻ എന്നിവരുടെയും മൊഴി രേഖപ്പെടുത്തും. കഴിഞ്ഞദിവസം സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഡോർമെറ്ററിയിലെ ശുചിമുറിയും മർദ്ദനത്തിന് വിധേയമാക്കിയ മറ്റ് മുറികളും ഹോസ്റ്റലിന്റെ വിവിധ ഭാഗങ്ങളും സിബിഐ സംഘം പരിശോധിച്ചു. ഇന്നലെയാണ് കൽപ്പറ്റ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത് . അതേസമയം പൂക്കോട് ക്യാമ്പസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിംഗ് തുടങ്ങിയിട്ടുണ്ട്പൂക്കോട് ക്യാമ്പസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിംഗ് തുടങ്ങിയിട്ടുണ്ട് 3 ദിവസം സംഘം ഇവിടെ ഉണ്ടാകും

Advertisement