വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതി

കൊച്ചി. വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതി. ഒന്നാംപ്രതി രൂപേഷ് , നാലാംപ്രതി കന്യാകുമാരി, ഏഴാംപ്രതി അനൂപ്, എട്ടാംപ്രതി ബാബു ഇബ്രാഹിം എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. കേസിലെ ആറാംപ്രതി രജീഷ് മാപ്പുസാക്ഷിയായിരുന്നു. എട്ടുപേരുള്ള കേസിൽ ബാക്കി മൂന്ന് പ്രതികൾ പിടിയിലാകാനുണ്ട്. യു.എ.പി.എ നിയമപ്രകാരം നാലുപേരും കുറ്റക്കാരെന്ന് കോടതി വിധിച്ചു.
രൂപേഷിനും കന്യാകുമാരിക്കുമെതിരെ ഗൂഢാലോചനയും, തീവ്രവാദ പ്രവർത്തനങ്ങളും തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി. അനൂപിനും, ബാബു ഇബ്രാഹിമിനുമെതിരെ തീവ്രവാദ സംഘടനയിൽ അംഗമായതിനും, സഹായം ചെയ്തതിനും യു.എ.പി.എ നിയമത്തിലെ 38, 39 വകുപ്പുകൾ മാത്രമാണ് തെളിഞ്ഞത്. പ്രതികളുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

Advertisement