കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്

കോഴിക്കോട്ട്. ജില്ലാ കളക്ടർക്ക് ഭീഷണിക്കത്ത്. മാവോയിസ്റ്റുകളുടെ പേരിലാണ് കത്ത്. ഇന്നലെ വൈകിട്ടാണ് കത്ത് ലഭിച്ചത്.കൊച്ചിയിൽ പൊട്ടിയത് പോലെ കോഴിക്കോടും പൊട്ടുമെന്ന് കത്തിൽ പറയുന്നു. നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. സിപിഐ (എം എൽ ) ൻ്റെ പേരിലാണ് കത്ത് ലഭിച്ചത്

വ്യാജ കമ്യൂണിസ്റ്റുകൾ വേട്ടയാടിയാൽ തിരിച്ചടിക്കും എന്നും കത്തിൽ. അടുത്ത ആഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ്സ് കോഴിക്കോട് നടക്കുന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

Advertisement