മാവോയിസ്റ്റ് വനിതാ നേതാവ് കൊല്ലപ്പെട്ടുവെന്ന അവകാശവാദത്തിൽ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷണം

Advertisement

കണ്ണൂർ. അയ്യൻകുന്ന് ഉരുപ്പംകുറ്റിയിൽ വനിതാ നേതാവ് കൊല്ലപ്പെട്ടുവെന്ന മാവോയിസ്റ്റ് അവകാശവാദത്തിൽ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷണം ഊർജിതമാക്കി. 10 ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നവംബർ 13, 14 തീയതികളിലാണ് ഞെട്ടിത്തോട് വന മേഖലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടലും വെടിവെപ്പുമുണ്ടയത്. 13ന് ഉണ്ടായ ഏറ്റുമുട്ടലിൽ കവിതയ്ക്ക് വെടിയേറ്റുവെന്നാണ് മാവോയിസ്റ്റുകളുടെ അവകാശവാദം. ഏറ്റുമുട്ടൽ ദിനത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളാണ് എടിഎസ് അന്വേഷിക്കുന്നത്

Advertisement