വെടിവെയ്പില്‍ പരിക്കേറ്റവരുമായി മാവോയിസ്റ്റ് സംഘം ഉൾവനത്തിലേക്ക് രക്ഷപ്പെട്ടു,മൂന്നാം ദിനവും തിരച്ചിൽ

Advertisement

കണ്ണൂർ. അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി വനമേഖലയിൽ മൂന്നാം ദിനവും മാവോസ്റ്റുകൾക്കായി തണ്ടർബോൾട്ടിൻ്റെ തിരച്ചിൽ. വെടിവെപ്പിനിടെ പരിക്കേറ്റവരുമായി മാവോയിസ്റ്റ് സംഘം ഉൾവനത്തിലേക്ക് രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ 2 മാവോയിസ്റ്റുകളിൽ ഒരാളുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം. ഞെട്ടിത്തോട് വനമേഖലയിൽ തണ്ടർബോൾട്ട് സംഘം ക്യാമ്പ് ചെയ്യുകയാണ്. 2 തോക്കുകളും ഒരു പെൻഡ്രൈവും പിടിച്ചെടുത്തിട്ടുണ്ട്. സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണ് പോലീസുമായി ഏറ്റുമുട്ടിയതെന്നാണ് നിഗമനം.

Advertisement