പിടിയിലായ മാവോയിസ്റ്റ് സഹായി തമിഴ്നാട് കേരള മാവോയിസ്റ്റ് സംഘത്തിൻ്റെ പ്രധാന സന്ദേശ വാഹകനെന്ന് അന്വേഷണ സംഘം

Advertisement

കോഴിക്കോട് .കൊയിലാണ്ടിയിൽ പിടിയിലായ മാവോയിസ്റ്റ് സഹായി തമിഴ്നാട് കേരള മാവോയിസ്റ്റ് സംഘത്തിൻ്റെ പ്രധാന സന്ദേശ വാഹകനെന്ന് അന്വേഷണ സംഘം. ആക്രമണം നടത്തുന്ന മാവോ സംഘത്തിന് ആവശ്യമായ രേഖകൾ കൈമാറിയത് അനീഷ് ബാബുവാണ്.2017 ന് മുമ്പ് തന്നെ അനീഷ് കേരള സംഘത്തോടൊപ്പം സജീവമായിരുന്നു.തമിഴ്നാട് ക്യൂ ബ്രാഞ്ചിൻ്റെ ലിസ്റ്റിലുള്ള പ്രതിയാണ് മുപ്പതുകാരനായ അനീഷ്. അവരുടെ സംഘവും തമിഴ്നാട് എസ്.ഐ.ടിയും കൊയിലാണ്ടി സ്റ്റേഷനിൽ എത്തി പ്രതിയെ ചോദ്യം ചെയ്തു. വൈദ്യ പരിശോധനക്ക് ശേഷം കോഴിക്കോട് ജില്ല സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.അനീഷിൻ്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. അതേസമയം പോലീസിനെതിരെ ഗുരുതര ആരോപണവുമായി അനീഷ് രംഗത്ത് എത്തി.പോലീസ് തന്നെ കസ്റ്റഡിയിൽ എടുത്തത് തെറ്റായ രീതിയിലാണെന്നും എനിക്ക് എൻ്റെ അഭിഭാഷകനെ കാണണമെന്നും അഭിഭാഷകൻ ഉള്ളത് മധുരയിലാണെന്നും അനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

Advertisement