കേരളീയത്തെ ധൂര്‍ത്തായി കാണുന്നില്ല, മുഖ്യമന്ത്രി

Advertisement

നാടിന്റെ പുരോഗതി എങ്ങനെയാകണമെന്നത് സംബന്ധിച്ച അന്വേഷണത്തേയും ചെലവിനേയും ധൂര്‍ത്തായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയം ധൂര്‍ത്താണെന്ന ആരോപണത്തോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളീയത്തില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കിയെന്ന ആക്ഷേപവും മുഖ്യമന്ത്രി തള്ളി.

തിരുവനന്തപുരം.കേരളീയത്തില്‍ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു നാടുകളില്‍ നിന്നുകൂടി പങ്കാളിത്തം ഉറപ്പു വരുത്തി കൂടുതല്‍ മികച്ച രീതിയില്‍ അടുത്ത വര്‍ഷം കേരളീയം സംഘടിപ്പിക്കും. കേരളീയത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ജനങ്ങളെയോ നേതൃ നിരയിലുള്ളവരെയോ ബാധിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ് മണിശങ്കര്‍ അയ്യരുടേയും ഒ.രാജഗോപാലിന്റേയും സാന്നിധ്യം. കേരളീയം ഒരു ധൂര്‍ത്തല്ല.

കേരളീയത്തില്‍ ആദിവാസി വിഭാഗങ്ങളെ പ്രദര്‍ശന വസ്തുക്കളായിയെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. പരമ്പരാഗത ഗോത്രവിഭാഗത്തില്‍പ്പെട്ട ഒരു സംഘം കലകാരന്മാര്‍ക്ക് അവരുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുകയാണ് ചെയ്തത്.കേരളത്തിൽ ആദ്യമായല്ലല്ലോ പരിപാടി നടക്കുന്നതെന്നും സർക്കാരിന് മറച്ചുവെക്കാൻ ഒന്നുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

Advertisement