കേരള സർവകലാശാല ചെസ്സ് ചാമ്പ്യൻഷിപ്പ് , എസ് എൻ കോളേജ്, കൊല്ലവും യൂണിവേഴ്സിറ്റി കോളേജും ജേതാക്കൾ

Advertisement

ശാസ്താംകോട്ട. കെ എസ് എം ഡി ബി കോളേജിൽ 16/12/23നടന്ന കേരള സർവകലാശാല ചെസ്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ എസ് എൻ കോളേജ്, കൊല്ലവും വനിതാ ഭാഗത്തിൽ യൂണിവേഴ്സിറ്റി കോളേജും ജേതാക്കളായി പുരുഷ വിഭാഗത്തിൽ ഗവർൺമെന്റ് ലോ കോളേജ്, തിരുവനന്തപുരം രണ്ടാം സ്ഥാനവും മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി വനിതാ വിഭാഗത്തിൽ ആൾ സെയിന്റ്സ് കോളേജ് , തിരുവനന്തപുരം രണ്ടാം സ്ഥാനവും കാര്യവട്ടം ക്യാമ്പസ്, തിരുവനന്തപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യനായി എസ് എൻ കോളേജ്, ചേർത്തലയിലെ വിവേക് വിനോദും വനിതാ വിഭാഗം വ്യക്തിഗത ചാമ്പ്യനായി പാളയം യൂണിവേഴ്സിറ്റി കോളേജിലെ ശ്രീധന്യ ഇ ബിയും വിജയിച്ചു. ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജ് പ്രിൻസിപ്പൽ ഡോ.കെ .സി പ്രകാശ് ഉത്ഘാടനകർമ്മം നിർവഹിച്ചു. ഡോ. സനിൽ സെബാസ്ത്യൻ, ഡോ. ഷഫീക്ക്, ബാദുഷാൻ എസ്.എസ് ,മീനാക്ഷി,ആകാശ് തുടങ്ങിയവർ സംസാരിച്ചു. അന്തർ സർവകലാശാല മത്സരങ്ങൾക്കുള്ള കേരള സർവകലാശാലയുടെ പുരുഷ വനിതാ ടീമുകളെ ഈ മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്തു.

Advertisement