ഉത്തരേന്ത്യയിൽ അതിശൈത്യ തരംഗം തുടരുന്നു

ന്യൂഡെല്‍ഹി. ഉത്തരേന്ത്യയിൽ അതിശൈത്യ തരംഗം തുടരുന്നു.നോയിഡയിലെയും ലഖ്നൗവിലെയും എട്ടാം ക്ലാസ് വരെയുള്ള സ്ക്കൂൾ വിദ്യാർത്ഥികൾ ഭരണകൂടം ജനുവരി 6 വരെ അവധി നൽകി. ജനുവരി 5 മുതൽ 11 വരെ അന്തരീക്ഷ താപനില 5°C താഴെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ 7°C ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയ താഴ്ന്ന താപനില.ഡൽഹിയിൽ വഴിയോരങ്ങളിൽ കിടക്കുന്നവർക്ക് ഷെൽട്ടർ സംവിധാനങ്ങൾ ഏർപ്പെടുത്തി.

വായുമലിനീകരണത്തിന് നേരിയ കുറവ് സംഭവിച്ചത് ആശ്വാസമായി.വരുന്ന ദിവസങ്ങളിൽ വായു ഗുണനിലവാരം മെച്ചപ്പെടുമെന്നാണ് മലിനീകരണം നിയന്ത്രണ ബോർഡിന്റെ വിലയിരുത്തൽ.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുകമഞ്ഞ് ശക്തമായി തുടരുന്നതിനാൽ ആളുകളോട് ജാഗ്രത പുലർത്താനും ഭരണകൂടം അഭ്യർത്ഥിച്ചു

Advertisement