ഉത്തരേന്ത്യയിൽ അതിശൈത്യം രൂക്ഷമായി തുടരുന്നു

ന്യൂഡെല്‍ഹി.ഉത്തരേന്ത്യയിൽ അതിശൈത്യം രൂക്ഷമായി തുടരുന്നു. ഡൽഹി പഞ്ചാബ് ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് പുലർച്ചെയും ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ഉത്തർപ്രദേശ് മധ്യപ്രദേശ് ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട മേഖലകളിൽ മൂടൽമഞ് ശക്തമാണ്. ഡൽഹിയിൽ മൂടൽ മഞ്ഞിന് നേരിയ കുറവുണ്ടായെങ്കിലും, വ്യോമ റെയിൽഗതാഗതത്തെ ബാധിച്ചു.17 വൈകിയാണ് സർവീസ് നടത്തുന്നത്. നിരവധി വിമാന സർവീസുകളും വൈകി.ജനുവരി 26 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Advertisement