കെ എസ് ആർ ടി സി ബസിൽ വച്ച് കണ്ടക്ടർക്ക് യാത്രക്കാരൻ്റെ മർദനം

കുന്നമംഗലം.കെ. എസ് ആർ ടി സി ബസിൽ വച്ച് കണ്ടക്ടർക്ക് യാത്രക്കാരൻ്റെ മർദനം . ആനക്കാംപൊയിൽ – കോഴിക്കോട് റൂട്ടിലോടുന്ന കണ്ടക്ടർക്കാണ് മർദനമേറ്റത്. ഇന്നലെ വൈകുന്നേരം ആറരയോടെ വരട്ട്യായ്ക്കലിൽ സംഭവം. പ്രതി പയമ്പ്ര സ്വദേശി ശ്രീനാഥിനെ കുന്നമംഗലം പൊലിസ് അറസ്റ്റുചെയ്തു ബസിൻ്റെ വാതിൽ തുറന്നു കൊടുത്തില്ല എന്നു പറഞ്ഞായിരുന്നു മർദ്ദനം. ജോലി തടസപ്പെടുത്തൽ, തടഞ്ഞുവച്ച് മർദിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്

Advertisement