മണിപ്പൂരിൽ സമ്പൂർണ്ണ അടച്ചിടലിന് ആഹ്വാനം ചെയ്ത് കുക്കി വിഭാഗം

ഇംഫാല്‍.സംഘർഷം തുടരുന്ന മണിപ്പൂരിൽ സമ്പൂർണ്ണ അടച്ചിടലിന് ആഹ്വാനം ചെയ്ത് കുക്കി വിഭാഗം.കുക്കി വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിലാണ് അടച്ചിടലിന് ആഹ്വാനം.മെയ് തെയ് വിഭാഗക്കാർ അക്രമങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആരോപിച്ചാണ് അടച്ചിടൽ.മേഖലയിലെ മെയ്തെയ് വിഭാഗക്കാരുടെ വിന്യാസം നീക്കാൻ സർക്കാർ ഇടപെടണമെന്നും കുക്കി സംഘടനകൾ ആവശ്യപ്പെട്ടു.കഴിഞ്ഞദിവസം മൊറെയിൽ സുരക്ഷസേന സഞ്ചരിച്ച വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.സംഘർഷം തുടർച്ചയായ പശ്ചാത്തലത്തിൽ മണിപ്പൂരിൽ സേനാവിന്യാസം ശക്തമാക്കി

Advertisement