യുഎഇ ഉൾപ്പെട ​ഗൾഫ് നാടുകളിൽ കനത്തമഴ

Advertisement

ഷാര്‍ജ. യുഎഇയിൽ വീഥികൾ നിറഞ്ഞൊഴുകി.വടക്കൻ എമിറേറ്റുകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറി. മഴയെത്തുടർന്ന് ദുബായിലും ഷാർജയിലും സ്കൂളുകളിൽ ക്ലാസുകൾ ഓൺലൈനായാണ് നടക്കുന്നത് . സർക്കാർ ജീവനക്കാർക്ക് വർക്കം ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.നിരവധി വിമാനങ്ങൾ റ​ദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു…മഴയെതുടർന്ന് യുഎഇയിൽ ഓറഞ്ച് അലേർട് പ്രഖ്യാപിച്ചു.

​ഗൾഫ് നാടുകളിൽ ആകാശം നിറഞ്ഞ്പെയ്യുകയാണ്.സൗദിയിലും ഖത്തറിലും കുവൈത്തിലും യുഎഇയിലും പരക്കെ മഴ ലഭിച്ചു. യുഎഇയിൽഇന്നലെ വൈകിട്ട് അബുദാബിയിൽ തുടങ്ങിയ മഴ ഇന്ന് പുലർച്ചെയോടെ മുഴുവൻ എമിറേറ്റിലും വ്യാപിച്ചു. ഇടിമിന്നലിന്റെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടയാണ് യുഎഇയിൽ മഴ പെയ്യുന്നത്. പ്രതീകൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ യുഎഇ യിൽ ഇന്ന് രാത്രി വരെ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. റാസ് അൽ ഖൈമയിൽ വാ​ദികൾ നിറഞ്ഞൊഴുകുകയായണ്.
കനത്തമഴയുടെ പശ്ചാത്തലത്തിൽ ദുബായ് വിമാനത്താവളത്തിൽ നിന്നുളള വിമാന സർവീസുകൾ കുറച്ചതായി എമിറേറ്റ്സ് അറിയിച്ചു.
ഇന്ന് പുറപ്പെടേണ്ട 6 വിമാനങ്ങൾ റദ്ദാക്കി . വിമാനങ്ങളുടെ സമയത്തിൽ മാറ്റമുണ്ടാവുമെന്നും എയർലൈൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കനത്ത മഴയെ നേരിടാൻ ശക്തമായ മുന്നൊരുക്കങ്ങൾ യുഎഇ നേരത്തെ തന്നെ നടത്തിയിരുന്നു രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും ഇന്നും നാളെയും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിട്ടുണ്ട്… സ്വകാര്യ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുളള സാഹചര്യമാണുളളത്. .രാജ്യത്തെ സ്കൂളുകളിൽ ഇന്ന് അധ്യയനം ഓൺലൈൻ മുഖേനയായിരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു . ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി . ബീച്ച് , വാദി, മിന്നൽ പ്രളയത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദേശമുണ്ട്. അതേസമയം ഇന്ന് വൈകിട്ടോട് കൂടി മഴയുട ശക്തി കുറയുമെന്നും നാളെ ഉച്ചയോടെ അന്തരീക്ഷം സാധാരണ നിലയിലെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. .

Advertisement