സിദ്ധാർഥന്റെ മരണം,വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും

വയനാട്.പൂക്കോട് വെറ്റനറി കോളേജ് വിദ്യാർത്ഥിസിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണം പുരോഗമിക്കുന്നു. സിദ്ധാർഥൻ മർദനത്തിനിരയായ സമയം ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വിദ്യാർഥികളുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. ഇന്നലെ സിദ്ധാർഥന്റെ അച്ഛനും അമ്മാവനും സി.ബി.ഐ. സംഘത്തിനു മുന്നിൽ മൊഴി നൽകിയിരുന്നു. കോളജ് ജീവനക്കാരുടെ മൊഴികളും വരുന്ന ദിവസങ്ങളിൽ രേഖപ്പെടുത്തും.  അതേ സമയം ക്യാമ്പസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് തുടരുകയാണ്. രണ്ടുദിവസം കൂടി കമ്മീഷൻ തെളിവെടുപ്പ്  നടത്തും

Advertisement