Advertisement
പതഞ്ജലി ക്കും ബാബ രാംദേവിനും എതിരായുള്ള കോടതി അലക്ഷ്യ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ പതഞ്ജലിയും രാംദേവും സമർപ്പിച്ച മാപ്പപേക്ഷ സുപ്രീംകോടതി സ്വീകരിച്ചിരുന്നില്ല. ഇതിന് തുടർച്ചയായി പുതിയ മാപ്പപേക്ഷ ബാബ രാംദേവും സമർപ്പിച്ചിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം തുടർച്ചയായി വന്നിട്ടും നിയന്ത്രിക്കാതിരുന്ന കേന്ദ്ര സംസ്ഥാന ഏജൻസികളോടും കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച കോടതി അലക്ഷ്യ ഹർജി ജസ്റ്റിസ് ഹിമ കൊഹ്‌ലി അധ്യക്ഷയായ ബെഞ്ചാണ് പരിഗണിക്കുക.