കോടതി നിർദ്ദേശം ലംഘിച്ച് മരുന്നെന്ന് തോന്നുന്ന വിധം പരസ്യം, പതഞ്ജലി കേസ് തുടർ നടപടി ഇന്ന്

ന്യൂഡെൽഹി. പതഞ്ജലി കേസിലെ തുടർനടപടികൾ സുപ്രീം കോടതിയിൽ  ഇന്ന്. ബാബ രാംദേവ് അടക്കമുള്ള പതഞ്ജലിയുടെ ചുമതലക്കാരോട് നേരിട്ട് ഹാജരാകാൻ ഇന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഔഷധമായി മാറും എന്ന്  തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഉൽപ്പന്നങ്ങളുടെ പരസ്യം പ്രസിദ്ധീകരിച്ചതിന് എതിരെയാണ് നടപടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. അതിനുശേഷം തെറ്റായ പരസ്യങ്ങൾ പതഞ്ജലി പ്രസിദ്ധീകരിക്കുകയായിരുന്നു. അറിയാതെ സംഭവിച്ചു പോയ വീഴ്ചയാണെന്ന് കാട്ടി സുപ്രീംകോടതിയിൽ ബാബാ രാംദേവ് അടക്കമുള്ളവർ മാപ്പപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോടതി അലക്ഷ്യ കേസാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.

Advertisement