ഒരു മഹാ പാവമാണ് മണിയാശാൻ എന്ന് താൻ കരുതണമോ, മറുപടിയുമായി കെ കെ ശിവരാമൻ

Advertisement

ഇടുക്കി.എം എം മണിക്ക് മറുപടിയുമായി സിപിഐ നേതാവ് കെ കെ ശിവരാമൻ. ജില്ലയിലെ വൻകിട കയ്യേറ്റങ്ങൾ ഒരുമിച്ചു പോയി കാണിച്ചു തരാമെന്ന് ശിവരാമൻറെ ഫേസ്ബുക്ക് പോസ്റ്റ്. കയ്യേറ്റം ഉണ്ടെങ്കിൽ ശിവരാമൻ കാണിച്ചു കൊടുക്കട്ടെ എന്ന എംഎം മണിയുടെ പരാമർശത്തിനാണ് മറുപടി. ഭൂപരിഷ്കരണ നിയമം പാസാക്കിയ കേരളത്തിലെ കാന്തല്ലൂർ ,ചിന്നക്കനാൽ വട്ടവട, തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി ഭൂമാഫിയ കയ്യേറിയിട്ടുണ്ട്ന്നും, ഇതിനെക്കുറിച്ചൊന്നുമറിയാത്ത ഒരു മഹാ പാവമാണ് മണിയാശാൻ എന്ന് താൻ കരുതണമോ എന്നും പരിഹാസം. ഒരു കയ്യേറ്റവും ഒഴിപ്പിക്കാൻ പാടില്ല എന്ന അന്ത്യ ശാസനം കൊടുക്കുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് യോജിച്ച നടപടി അല്ല. കയ്യേറ്റ ഭൂമി എല്ലാം സർക്കാർ പിടിച്ചെടുത്ത് ഭൂരഹിത കർഷക തൊഴിലാളികൾക്കും , തോട്ടം തൊഴിലാളികൾക്കും വീട് വെക്കാൻ പതിച്ചു കൊടുക്കണമെന്നാണ് താൻ പറഞ്ഞത്. ആ നിലപാടിൽ ഉറച്ച് നിൽക്കുന്നു എന്നും കെ കെ ശിവ രാമൻറെ ഫേസ്ബുക്ക് പോസ്റ്റ്.

Advertisement