അന്നക്കുട്ടി മടങ്ങി അനാഥയല്ലാതെ

കുമളി. മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന്, പൊലീസ് ആശുപത്രിയിലെത്തിച്ച് ചികിത്സയിൽ തുടരുന്നതിനിടെ മരിച്ച വയോധികയുടെ
മൃതദേഹം സംസ്കരിച്ചു. പോലീസും ജില്ല ഭരണകൂടവും മുൻകൈ എടുത്താണ് അന്നകുട്ടിയുടെ മൃതദേഹം സെൻ്റ് തോമസ് പള്ളിയിൽ സംസ്കരിച്ചത്.

പോറ്റി വളർത്തിയ മക്കൾ ഉപേക്ഷിച്ചപ്പോൾ അന്നകുട്ടിയെ യാത്രയാക്കാൻ കുമളിക്കാർ ഒന്നാകെ എത്തി. കുമളി ബസ്റ്റാൻഡിൽ പൊതുദർശനത്തിന് 100 കണക്കിന് ആളുകൾ പങ്കെടുത്തു.

ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്നകുട്ടി മരണം.കുമളി സ്റ്റേഷനിലെ പോലീസുകാരായിരുന്നു അന്നക്കുട്ടിയെ പരിചരിച്ചിരുന്നത്. ജില്ലാ ഭരണകൂടവും ഒപ്പം ഉണ്ടായിരുന്നു.

കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിയിൽ വാടക വീട്ടിൽ ഒറ്റയ്കായ്കയിരുന്നു അന്നക്കുട്ടി.
ഭർത്താവ് മരണപ്പെട്ട അന്നക്കുട്ടിക്ക് ഒരു മകനും മകളുമാണ് ഉള്ളത്. ഇരുവരും വിവാഹം കഴിച്ച് കുമളിയിൽ തന്നെയാണ് താമസം. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ ശേഷം തന്നെ മക്കൾ ഉപേഷിച്ചതായി അന്നക്കുട്ടി വെളിപ്പെടുത്തിയിരുന്നു.മകൻ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തി.

Advertisement