ഭൂപതിവ് ബില്ലിലും പതിവ് ഉടക്കിട്ട ഗവര്‍ണറെ വിരട്ടാന്‍ ഇടതു മാര്‍ച്ച്, ഹര്‍ത്താലാചരിക്കുന്ന ഇടുക്കിയിലേക്ക് മാര്‍ച്ച് ചെയ്ത് ഗവര്‍ണര്‍

തിരുവനന്തപുരം . സർക്കാരുമായുള്ള രൂക്ഷമായ പോരിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഇടത് മുന്നണിയുടെ രാജ് ഭവന്‍ മാർച്ച് ഇന്ന് നടക്കും..നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതിയിൽ ഒപ്പിടാത്തതിന് എതിരെയാണ് ഇടത് കർഷക സംഘടനകൾ മാർച്ച് ചെയ്യുന്നത്…കർഷക സംഘടനകൾ മാർച്ച് നടത്തുമ്പോൾ ഗവർണർ രാജ് ഭവനിൽ ഉണ്ടാകില്ല. പകരം ഭൂപതിവിന്‍റെ പ്രധാന ഗുണഭോക്താക്കളായ ഇടുക്കിയിലേക്ക് എത്തിയിരിക്കയാണ് ഗവര്‍ണര്‍. ഗവര്‍ണറെ വിരട്ടാന്‍ ഇടതുസംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിലും ആരിഫ്മുഹമ്മദ്ഖാന്‍ കുലുങ്ങിയിട്ടില്ല.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷണം സ്വീകരിച്ച് ഗവർണർ ഇടുക്കിയിലെത്തിയിട്ടുണ്ട്… പാവപ്പെട്ട ജനങ്ങളെയും കർഷകരെയും ബാധിക്കുന്ന പ്രശ്നത്തിൽ ഗവർണർ സ്വീകരിച്ചിരിക്കുന്ന സമീപനം തിരുത്തണമെന്നാണ് ഇടത് കർഷകസംഘടനകളുടെ ആവശ്യം…ബില്ലുമായി ബന്ധപ്പെട്ട് താന്‍ ചോദിച്ച ചോദിച്ച ചോദ്യങ്ങള്‍ക്ക് സർക്കാർ മറുപടി നല്‍കാത്തത് കൊണ്ടാണ് ഒപ്പിടാത്തതെന്ന ഗവർണറുടെ വാദത്തെ റവന്യൂവകുപ്പ് തള്ളിക്കളയുന്നുണ്ട്..ആരോ ആയച്ച പരാതി റവന്യു വകുപ്പിന് കൈമാറിയിട്ട് വിശദീകരണം ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ കഴിയില്ലെന്നാണ് റവന്യുവകുപ്പിന്‍റെ നിലപാട്. ഇടുക്കിയിലാണ് ഇനി അങ്കം.

Advertisement