നിഷ്ക്രിയമായ ഭരണകൂടമാണ് നാട്ടിലുള്ളതെന്നത് വന്യമൃഗ ആക്രമണത്തേക്കാൾ ഭീതി ജനകം,ഇടുക്കി രൂപത

ഇടുക്കി.വന്യമൃഗ ആക്രമണത്തിൽ സർക്കാരിനെതിരെ ഇടുക്കി രൂപത. നിഷ്ക്രിയമായ ഭരണകൂടമാണ് നാട്ടിലുള്ളതെന്നത് വന്യമൃഗ ആക്രമണത്തേക്കാൾ ഭീതി ജനകമാണ്. വന്യ മൃഗ ആക്രമണം ഭയന്ന് തെരുവിലിറങ്ങുന്ന ജനങ്ങളെ വനപാലകർ അടിച്ചമർത്തുകയും ആക്രമിക്കുകയും ചെയ്യുന്നത് ഖേദകരമാണ്.മനുഷ്യത്വത്തിന് വിലകൽപ്പിക്കാത്ത നേതൃത്വവും ഭരണകൂടവുമുള്ള നാടായി മാറി

പ്രതിഷേധക്കാരെ അടിച്ചമർത്തുകയും കള്ളക്കേസെടുക്കുകയുമാണ് ഭരണകൂടം ചെയ്യുന്നത്.വനംമന്ത്രിയോട് പരമപുച്ഛം.ഇത്രയേറെ പേർ കൊല്ലപ്പെട്ടിട്ടും ഒന്നും മിണ്ടാത്ത വനം മന്ത്രി അപമാനകരം. വനംമന്ത്രി രാജി വെച്ച് മര്യാദ കാണിക്കണം

രൂപത ഇടുക്കിയിലെ ആളുകൾക്കൊപ്പമാണ്.ആവശ്യമെങ്കിൽ കർഷകർക്കൊപ്പം സമര രംഗത്തിറങ്ങുമെന്നും രൂപത മുന്നറിയിപ്പ് നല്‍കി.

Advertisement