പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും; കെ സിവേണുഗോപാലിൻ്റെ അനുനയ നീക്കവും പാളി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ഇന്ന് ബിജെപിയി അംഗത്വം സ്വീകരിക്കും. ഇപ്പോൾ ഡൽഹിയിലുള്ള പത്മജ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രിയുടെ അറിവോടെയാണ് പാർട്ടി അംഗത്വം സ്വീകരിക്കുന്നതെന്നും ഉചിതമായ സ്ഥാനങ്ങൾ പത്മജക്ക് നൽകാനും ധാരണയായിട്ടുണ്ടെന്നും പാർട്ടി നേതാക്കൾ പറയുന്നു.ലോക് സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ പാർട്ടി വിടുന്നത് തടയാൻ കെ സി വേണുഗോപാൽ നടത്തിയ ശ്രമം
പരാജയപെട്ടു. തൃശൂരിൽ തന്നെ തോല്പിച്ച നേതാക്കൾക്ക് നൽകിയ പദവികൾ തിരിച്ചെടുക്കണമെന്നും, ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നൽകണമെന്നും പത്മജ ആവശ്യപ്പെട്ടിരുന്നു.കരുണാകരൻ സ്മാരക മന്ദിരം നിർമ്മാണം ഇഴയുന്നതും, വിഡി സതീശൻ്റെ നിസ്സഹകരണവും പാർട്ടി വിടാൻ കാരണമായതായി പത്മജയോടടുത്ത വൃത്തങ്ങൾ പറഞ്ഞു.

Advertisement