കൽക്കട്ട ഹൈക്കോടതിയില്‍ നിന്നും രാജിവച്ച ജഡ്ജി അഭിജിത്ത് ഗാംഗുലി ഇന്ന് ബിജെപിയിൽ അംഗത്വം എടുക്കും

കൽക്കട്ട. ഹൈക്കോടതിയില്‍ നിന്നും രാജിവച്ച അഭിജിത്ത് ഗാംഗുലി ഇന്ന് ബിജെപിയിൽ അംഗത്വം എടുക്കും.ചൊവ്വാഴ്ച യാണ്‌ അഭിജിത് ഗാംഗുലി രാജി സമർപ്പിച്ചു രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ലോകസഭ തെരഞ്ഞെടുപ്പിൽ തംലുക് മണ്ഡലത്തിൽ അഭിജിത് ഗാഗുലി സ്ഥാനാർഥി ആയേക്കുമെന്നാണ് സൂചന. ബംഗാൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയ ഒട്ടേറെ പരാമർശങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞു നിന്ന ജഡ്ജി യാണ് അഭിജിത് ഗാംഗുലി.എന്നാൽ ജഡ്ജി എന്ന നിലയിൽ പൂർണ്ണമായും നിഷ്പക്ഷനായാണ് താൻ പ്രവർത്തിച്ചതെന്ന് അഭിജിത് ഗാംഗുലി പറഞ്ഞു. എന്നാൽ അവധി സമയത്ത് ബിജെപി നേതാക്കൾ തന്നെ ബന്ധപ്പെട്ടിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.

Advertisement