ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഎം വിടില്ല,അനുനയത്തില്‍ വീണു

ഇടുക്കി.സിപിഐഎം മായുള്ള സൗന്ദര്യപ്പിണക്കം അവസാനിപ്പിച്ച് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. സിപിഐഎമ്മിൻ്റെ പ്രാഥമിക അംഗത്വം പുതുക്കും. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണ രംഗത്ത് സജീവമാകുമെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, ദേവികുളം എംഎൽഎയും ആയിരുന്ന എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് എന്ന വാർത്തകൾ സജീവമായിരുന്നു. പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കമുള്ളവരുടെ ഇടപെടൽ. പ്രാദേശികമായ പ്രശ്നമായല്ല സിപിഎം രാജേന്ദ്രന്‍റെ മലക്കംമറിയലിനെകണ്ടത്, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്നവരെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെ പരിഹസിക്കലാണ് പ്രചരണത്തിലെ പ്രധാന അജണ്ട, അത് അട്ടിമറിക്കപ്പെട്ടാല്‍ സിപിഎമ്മിന് അതുപോലെ പറ്റിയ പിടിവള്ളി വേറെയില്ല. ഈ ആഘാതം ഒഴിവാക്കാനാണ് സിപിഎം നേതൃത്വം ലക്ഷ്യമിട്ടത്.

അനുനയ നീക്കം ഒടുവിൽ ഫലം കണ്ടു. പാർട്ടിയുമായി എസ് രാജേന്ദ്രൻ വെടിനിർത്തൽ പ്രഖ്യാപിച്ചു. എല്‍ ഡി എഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ എംഎം മണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കൊപ്പം രാജേന്ദ്രന്‍ പങ്കെടുത്തു.

Advertisement