നടുക്കം പരത്തി കരുനാഗപ്പള്ളിലെ ഗുണ്ടാസംഘത്തിന്‍റെ അക്രമ വിഡിയോ

കരുനാഗപ്പള്ളി. കാഴ്ചക്കാര്‍ക്ക് നടുക്കം പരത്തി കരുനാഗപ്പള്ളിയിലെ അക്രമ വിഡിയോ പ്രചരിക്കുന്നു. പതിവ് പ്രശ്നങ്ങളെന്നും മയക്കുമരുന്നു മദ്യപ സംഘങ്ങളെ ഭയന്ന് ജീവിക്കാനാവുന്നില്ലെന്ന് നാട്ടുകാര്‍. വെള്ളിയാഴ്ച രാത്രി ചന്തയിലെ ദോശക്കടയില്‍ അഞ്ചംഗ അക്രമി സംഘം നടത്തിയ ഭീകര മര്‍ദ്ദനമാണ് വിഡിയോ വഴി പ്രചരിക്കുന്നത്. പുറത്തുനിന്ന സംഘമായി ബഹളം വച്ചെത്തിയ ചിലര്‍ കടയിലേക്ക് ഓടിക്കയറുന്നതും കടക്കുള്ളില്‍ അക്രമം നടക്കുന്നതുമാണ് കാണുന്നത്. കട തല്ലിത്തകര്‍ക്കുന്നതും പുറത്തുനി്ന് ഇഷ്ടികയും പാറക്കല്ലും എടുത്തുകൊണ്ടുപോയി മര്‍ദ്ദിക്കുന്നതും വിഡിയോയിലുണ്ട്. ഒടുവില്‍ പൊലീസ് എത്തുമ്പോഴാണ് അക്രമികള്‍ ഓടുന്നത്. അപ്പോള്‍ തന്നെ പൊലീസ് അക്രമികള്‍ക്ക് പിന്നാലെ പായാതെ പരുക്കേറ്റവരെ നോക്കാനെന്ന് പറഞ്ഞ് പോകുന്നതും വിഡിയോയിലുണ്ട്.

മുംബൈയിലും യുപിയിലും ഒക്കെ നടക്കുന്ന അക്രമവും ഗാംങ് വാറുമൊക്കെയാണ് കരുനാഗപ്പള്ളിയില്‍ ഇപ്പോള്‍ നടക്കുന്നത്. മദ്യപിച്ച പഴയകാല അക്രമികളേക്കാളാണ് മയക്കുമരുന്നുപയോഗിച്ച പുതിയ കാല അക്രമികള്‍. നിരവധികേസുകളിലെ പ്രതികളും കാപ്പാ പ്രതികളുമൊക്കെ സാധാരണജനത്തിന് ഭീഷണിയായി വിലസുന്നു.

പുറത്തുനിന്നും അടിയുണ്ടാക്കി കടയിലേക്ക് എത്തിയ അക്രമികള്‍ ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേരെ ആക്രമിച്ചു പുലിയൂർവഞ്ചി സ്വദേശികളും സഹോദരങ്ങളുമായ അരുൺ, അജിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിൻ്റെ ആലു മുക്കിലെ കടയാണ് തകർത്തത്

സംഘം കട അടിച്ചു തകർത്തു. അക്രമി സംഘത്തിലെ പ്രസാദ് എന്ന ഒരാള്‍ പിടിയിൽ. പരിക്കേറ്റ പ്രസാദ് ചികിൽസയിൽ. ഭക്ഷണം കഴിക്കാനെത്തിയവർ ഓംലെറ്റ് ഓർഡർ ചെയ്തു. താമസമെടുക്കുമെന്ന് കടയുടമ പറഞ്ഞു എന്തുകാര്യത്തിനാണ് അക്രമമെന്ന് ശരിക്കു വ്യക്തതയായില്ല.

ഇതിനു പിന്നാലെയാണ് പുറത്ത് നിന്നുള്ള ലഹരി സംഘം കട അടിച്ചു തകർത്ത് ഭക്ഷണം കഴിക്കാനെത്തിയവരെ ആക്രമിച്ചത്

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റവർ ചികിൽസയിൽ.

Advertisement