മോഷണം കഴിഞ്ഞ് അരലക്ഷവുമായി വിമാനത്തില്‍ നാട്ടിലേക്കു തിരിച്ച ബംഗാളി പിടിയില്‍

ചാരുംമൂട്: ബംഗാള്‍ സ്വദേശിയായ യുവാവ് താമസിച്ച വീട് കുത്തിത്തുറന്ന് 55,000 രൂപ മോഷ്ടിച്ച ബംഗാളി യുവാവ് വിമാനത്താവളത്തില്‍നിന്ന് പിടിയില്‍.

പശ്ചിമ ബംഗാള്‍ ഹൂഗ്ലി സ്വദേശി സോവന്‍ മര്‍മ്മാക്കറെയാണ് (24) നൂറനാട് സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 19 നായിരുന്നു സംഭവം. ആദിക്കാട്ടുകുളങ്ങരയിലുള്ള അജിഖാന്റെ തടിമില്ലില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശി സമദുല്‍ ഹക്ക് താമസിക്കുന്ന വീട്ടില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന രൂപയാണ് മോഷണം പോയത്. പ്രതി പ്രദേശത്ത് ജോലി അന്വേഷിച്ചെത്തിയതായിരുന്നു. പണം മോഷണം പോയ ശേഷം ഇയാളെ കാണാതായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് റെയില്‍വെ സ്റ്റേഷനിലാണ് പരിശോധന കേന്ദ്രീകരിച്ചത്,എന്നാല്‍ വിമാനത്താവളം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി കണ്ടെത്തി. പൊലീസ് പെട്ടെന്ന് പ്രതികരിച്ചതിനാലാണ് മോഷ്ടാവിനെകുടുക്കാനായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നെടുമ്ബാശേരി വിമാനത്താവള പരിസരത്തു നിന്നാണ് പിടികൂടിയത്. എസ്.ഐ നിതീഷ്, എ.എസ്.ഐമാരായ രാജേന്ദ്രന്‍, പുഷ്പന്‍, സി.പി.ഒ മാരായ വിഞ്ജിത് വിഷ്ണു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Advertisement