കൊല്ലം: അതിമാരക സിന്തറ്റിക് മയക്കു മരുന്നായ MDMA യുമായി രണ്ടു പേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പ്രൊഫഷണൽ കോളേജിലെ ഹോസ്റ്റലിൽ താമസിക്കുന്ന അന്തേവാസികൾക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന മയക്കുമരുന്നുമായി കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം ഡോൺ ബോസ്കോ നഗർ-149 ൽ അജിത്ത്( 22), കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം സെഞ്ച്വറി നഗർ 11 ൽ ക്ലിന്റ്( 22) എന്നിവരെയാണ് കരുനാഗപ്പള്ളി ഇൻസ്പെക്ടർ ഗോപകുമാർ, ജി. ടി മാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ R, Grade SI ശരത്, ASI മാരായ നൗഷാദ് ഷാജിമോൻ, നന്ദകുമാർ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.

കരുനാഗപ്പള്ളിയിലെ ചില കോളേജ് വിദ്യാർത്ഥികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടിക്കാൻ കഴിഞ്ഞത് മംഗലാപുരത്തു നിന്നും ബാംഗ്ലൂരിൽ നിന്നും വൻതോതിൽ MDMA കൊണ്ടു വന്ന് വിൽപ്പന നടത്തി വരുന്ന കൊല്ലം കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപാര സംഘത്തിൽപ്പെട്ടവരാണ് പ്രതികളെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കരുനാഗപ്പള്ളി പോലീസ് പിടിക്കുന്ന പതിമൂന്നാമത്തെ MDMA കേസാണിത്.