ബ്രസീലിയ: ഒൻപത് ഭാര്യമാരുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരു മനുഷ്യനെ കുറിച്ച്‌ കേട്ടിട്ടുണ്ടോ? ബ്രസീലുകാരമായ ആർതർ ഉർസോ എന്നയാളാണ് ഒൻപത് സ്ത്രീകളെ തന്റെ ജീവിതത്തിൽ പങ്കാളികളായി ഉൾപ്പെടുത്തിയിരിക്കുന്നത്.

തന്റെ ജീവിതപങ്കാളികളുമായി സെക്‌സിൽ ഏർപ്പെടാൻ ഒരു ടൈം ടേബിൾ ക്രമപ്പെടുത്തിയിരിക്കുകയാണെന്ന് ഇയാൾ അവകാശപ്പെടുന്നു. ബ്രസീലിലെ അറിയപ്പെടുന്ന ഒരു മോഡലാണ് ഇദ്ദേഹം.
‘തുറന്ന പ്രണയം’ ‘ഏക ഭാര്യത്വത്തിനെതിരായ പ്രതിഷേധം’ എന്നീ ആശയങ്ങൾ മുൻനിർത്തിയാണ് താൻ ഒൻപത് പേരെ ജീവിതസഖിയാക്കിയതെന്ന് ആർതർ പറയുന്നു. ലുവാന കസാക്കിയാണ് ആർതറിന്റെ ആദ്യ ഭാര്യ. ഇവരുമായുള്ള ബന്ധം മാത്രമാണ് നിയമപരമായി നിലനിൽക്കുന്നത്. ബാക്കി എട്ട് പേരെയും വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ആ ബന്ധങ്ങൾ നിയമപരമല്ല. കാരണം, ബ്രസീലിൽ ബഹുഭാര്യത്വം ഇതുവരെ നിയമപരമാക്കിയിട്ടില്ല.

ഒൻപത് ഭാര്യമാരേയും ഒന്നിച്ച്‌ മുന്നോട്ടു കൊണ്ടുപോകാൻ ഏറെ പ്രായസമുണ്ടെന്നാണ് ആർതർ പറയുന്നത്. ഒൻപത് പേരിൽ നിന്ന് ഒരാളെ ഈയടുത്ത് ഡിവോഴ്‌സ് ചെയ്തു. എല്ലാവർക്കും പ്രാപ്യമായ രീതിയിൽ പ്രണയം ലഭിക്കാൻ താൻ ഒരു സെക്‌സ് ടൈം ടേബിൾ വെച്ചിരിക്കുകയാണെന്ന് ഇയാൾ പറയുന്നു.

സെക്‌സിനായി ടൈം ടേബിൾ ഉണ്ടെങ്കിലും അതൊന്നും അത്ര സഹായകരമല്ലെന്നും വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും ആർതർ പറയുന്നു. ടൈം ടേബിൾ ഉള്ളതുകൊണ്ട് പലപ്പോഴും തനിക്ക് താൽപര്യമില്ലാതെയും സെക്‌സിൽ ഏർപ്പെടേണ്ടി വരികയാണെന്നും അത് സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നുമാണ് ആർതറിന്റെ വിഷമം.