യുഎഇ യാത്രക്ക് എമിറേറ്റ്സ് ഐഡി കൈയിൽ കരുതണമെന്ന് പറയുന്നത് ഇതാണ്

ദുബൈ : യു.എ.ഇ യാത്രികർ എമിറേറ്റ്സ് ഐ.ഡി കരുതാൻ ശ്രദ്ധിക്കുക . യു.എ.ഇയിൽ അടുത്തിടെ നടപ്പിലായ സുപ്രധാന മാറ്റമാണ് വിദേശികൾക്കനുവദിക്കുന്ന റസിഡൻറ്സ് വിസകൾ പാസ്പോർട്ടുകളിൽ പതിക്കുന്നതിന് പകരം നിലവിലുള്ള തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐ.ഡിയുമായി ബന്ധിപ്പിച്ച് വിസ അനുവദിക്കുന്നത് . ഇത്തരത്തിൽ പുതുതായി വിസ ലഭിച്ചവരും പഴയ വിസ പുതുക്കിയവരും ഇന്ത്യയുൾപ്പെടെ ഏത് വിദേശ രാജ്യത്തുനിന്നും യു.എ.ഇയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് എമിറേറ്റ്സ് ഐ.ഡി ഉണ്ടെന്ന് ഉറപ്പുവരുത്തണം .

പാസ്പോർട്ടും ടിക്കറ്റും പരിശോധിച്ച് സുരക്ഷ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിക്കുമെങ്കിലും പാസ്പോർട്ടുകളിൽ സ്റ്റാമ്പ് ചെയ്ത കാലാവധിയുള്ള വിസ , എൻട്രി പെർമിറ്റ് , അതത് രാജ്യങ്ങളിലെ വിസ കാർഡ് ( യു.എ.ഇയിലെ പുതിയ എമിറേറ്റ്സ് ഐ.ഡി ) , ഇ – വിസ തുടങ്ങിയവയിൽ ഏതെങ്കിലും ഉള്ളവർക്ക് മാത്രമാണ് വിമാന കമ്പനികൾ ബോർഡിങ് പാസ് അനുവദിക്കുന്നത് .


യു.എ.ഇ ഐ.സി.പി ( UAEICP ) , യു.എ.ഇ പാസ് എന്നിവ വഴി പുതുക്കിയ വിസയുടെ കോപ്പിയെടുത്ത് കൈയിൽ കരുതിയാലും വിമാന കമ്പനികളും എമിഗ്രേഷൻ വിഭാഗവും എമിറേറ്റ്സ് ഐ.ഡി ആവശ്യപ്പെടുന്നുണ്ട് . വിമാന കമ്പനികൾ എമിറേറ്റ്സ് ഐ.ഡിയും പാസ്പോർട്ടുമായി ഒത്തുനോക്കി ബോർഡിങ് അനുവദിക്കുമ്പോൾ എമിഗ്രേഷൻ വിഭാഗം എമിറേറ്റ്സ് ഐ.ഡി ഇലക്ട്രോണിക് ഡിവൈസിൽ സ്വൈപ് ചെയ്ത ശേഷമാണ് നടപടികൾ പൂർത്തിയാക്കി യാത്ര അനുവദിക്കുന്നത് .

Advertisement