വെനസ്വേലയിൽ നാശം വിതച്ച ഇരട്ട ഭൂകമ്പങ്ങളിൽ മരണ സംഖ്യ 1500 കടന്നു. കാണാതായവർക്കായി തിരച്ചിൽ നടത്തുന്നതിനിടയിൽ മൂന്നാം തവണയും പ്രകമ്പനം അനുഭവപ്പെട്ടു. റിച്ചർ സ്കെയിൽ ലിൽ 4 .8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആണ് വീണ്ടും ഉണ്ടായത്. ദുരന്തത്തിൽ 50000 ത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും വലിയ രീതിയിൽ ഉള്ള നാശ നഷ്ടങ്ങൾ ആണ് രാജ്യത്ത് സംഭവിച്ചതെന്നും ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി.
24 രാജ്യങ്ങൾ വെനിസ്വേലയിലേക്ക് സഹായവും 2,741 രക്ഷാപ്രവർത്തകരെയും അയച്ചു. തലസ്ഥാനമായ കാരക്കാസ്, തീരദേശ മേഖലയായ ലാ ഗ്വൈറ എന്നിവിടങ്ങളിലാണ് ഭൂചലനം ഏറ്റവും കൂടുതൽ നാശം വിതച്ചത്. രാജ്യത്തിന്റെ 125 വർഷത്തെ ചരിത്രത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലമാണ് സംഭവിച്ചിരിക്കുന്നത്.
































