ഇന്ന് ലോക ഹൃദയ ദിനം ഹൃദയം കാക്കാൻ ഇവ ശ്രദ്ധിക്കു


മനുഷ്യജീവിതത്തിൽ ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം വിളിച്ചോതി ഇന്ന് ലോക ഹൃദയദിനം. ഓരോ ഹൃദയവും മറ്റുള്ള ഹൃദയങ്ങൾക്കായി പ്രവർത്തിക്കണമെന്നതാണ് ഈ വർഷത്തെ ഹൃദയദിന സന്ദേശം. രോഗങ്ങൾ പിടികൂടും മുൻപ് തന്നെ ഹൃദയസംരക്ഷണത്തിൽ കൃത്യമായ പരിശോധനയും പരിപാലനവും വേണമെന്ന് ഹൃദ്‍രോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ജീവൻറെ തുടിപ്പുയരുന്ന പ്രധാന അവയവം. ഹൃദയത്തിന്റെ പ്രധാന്യം പോലെ തന്നെ അതിന്റെ സംരക്ഷണവും വളരെ പ്രധാനം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഹൃദയസംബന്ധമായ രോഗങ്ങളിൽ മരിക്കുമ്പോൾ ഹൃദയാരോഗ്യത്തിന്റെ അവബോധമാണ് ഓരോ ഹൃദയദിനവും. ഈ വർഷത്തെ ഹൃദയദിന സന്ദേശം വിശാലമായൊരർഥത്തിലേക്ക് വെളിച്ചം വീശുന്നതാണ്.

കൃത്യമായ പരിശോധനകളും ആരോഗ്യകരമായ ജീവിതശൈലിയുമാണ് ഹൃദ്രോഗങ്ങളെ തടയാനുള്ള പ്രധാനവഴി. അമിത വ്യായാമത്തിന്റെ ആഘാതത്തിൽ ശ്രദ്ധവേണമെന്നും ഹൃദ്രോ​ഗവിദഗ്ധർ അറിയിക്കുന്നു.
ഹൃദയാരോഗ്യത്തിന്റെ അവബോധനത്തിനായി
വേൾഡ് ഹാർട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് സെപ്തംബർ 29 ലോക ഹൃദയദിനമായി ആചരിക്കുന്നത്.

Advertisement