പത്ര ഏജന്‍റുമാര്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തും

തിരുവനന്തപുരം. പത്ര ഏജന്റുമാർക്ക് 2021 ലെ ബഡ്ജറ്റിൽ വാഗ്ദാനം ചെയ്ത പലിശരഹിത ഇലക്ട്രിക്ക് സ്കൂട്ടർ പദ്ധതി നടപ്പിലാക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഒക്ടോബർ 25 ന് ന്യൂസ് പേപ്പർ ഏജന്റ്സ് അസോസിയേഷൻ [NPAA] സെക്രട്ടറിയേറ്റ് ധർണ്ണ നടത്തും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.കെ സത്താർ , സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കു കരിപ്പൂര്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ, കൊല്ലം ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ നായർ, അൻസാർ തിരുവനന്തപുരം ന്നിവര്‍ പങ്കെടുത്തു.

Advertisement