നിങ്ങൾക്ക് രാത്രി സുഖമായി ഉറങ്ങാൻ സാധിക്കുന്നുണ്ടോ, അമിതമായി വിയർക്കുന്നോ, അറിയാമോ ഇവ ഇതിന്റെ ലക്ഷണങ്ങളാകാം

ന്യൂഡൽഹി: കോവിഡ് കേസുകൾ ലോകമെമ്പാടും കുറഞ്ഞു, പക്ഷേ അതിന്റെ അപകടം ഇതുവരെ പൂർണമായും ഒഴിവായിട്ടില്ല.
പല രാജ്യങ്ങളിലും കേസുകൾ അതിവേഗം വർധിക്കുന്നു. കാലക്രമേണ അതിന്റെ പുതിയ വകഭേദങ്ങളാണ് ഏറ്റവും വലിയ പ്രശ്നം. നിലവിൽ, ഒമിക്രോൺ BA.4, BA.5 എന്നീ ഉപവകഭേദങ്ങളാണ് കൂടുതലായി കാണുന്നത്. ഇതുവരെ വന്നിട്ടുള്ള ഉപവകഭേദങ്ങളിൽ ഏറ്റവും അപകടകരമാണ് BA.5 എന്നാണ് വിദഗ്ധർ പറയുന്നത്. അതിനിടെ യുകെ ഏജൻസി BA.5 ന്റെ പുതിയ ലക്ഷണങ്ങൾ കണ്ടെത്തി.

യുകെയിൽ ഒമിക്രോൺ ബിഎ.5 കേസുകൾ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള പല രോഗികളിലും പഠനം നടത്തിയപ്പോൾ ഞെട്ടിപ്പിക്കുന്നതായിരുന്നു ഫലം. മിക്ക രോഗികളും രാത്രിയിൽ ഉറങ്ങുന്നില്ലെന്നും ഉറങ്ങുമ്പോൾ ധാരാളം വിയർക്കുന്നതിനെക്കുറിച്ചും പറഞ്ഞു.

‘ബിഎ.5 വേരിയന്റിന്റെ അധിക ലക്ഷണം രാത്രി വിയർപ്പാണ്. അതിനാൽ രാത്രി ഉറങ്ങുമ്പോൾ നിങ്ങളും അമിതമായി വിയർക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ കോവിഡ് പരിശോധന നടത്തുക. നിങ്ങൾ പൂർണമായി വാക്സിനേഷൻ എടുക്കുകയും ബൂസ്റ്റർ ഡോസ് എടുക്കുകയും ചെയ്താൽ, അപകടസാധ്യത കുറവാണ്’, ഡബ്ലിനിലെ ട്രിനിറ്റി കോളജിലെ പ്രൊഫസർ ലൂക്ക് ഒ നീൽ പറഞ്ഞു,

BA.5 നെ കുറിച്ച്‌ നേചറിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനമുണ്ട്. ഈ വേരിയന്റിനെതിരെ വാക്സിനുകൾക്ക് നാലിരട്ടി പ്രതിരോധശേഷി ഉണ്ടെന്ന് അതിൽ പറയുന്നു. ഇതുവരെ കൊറോണയ്‌ക്കെതിരെ വാക്‌സിനേഷൻ എടുത്തിട്ടില്ലാത്ത ആളുകൾക്ക് ഈ ഉപ വേരിയന്റ് ബാധിക്കാനുള്ള സാധ്യത നാലിരട്ടി കൂടുതലാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു. മാത്രമല്ല, ബിഎ.5 മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 7.5 മടങ്ങ് കൂടുതലാണെന്നും മരണസാധ്യത 14 മുതൽ 15 ഇരട്ടി വരെയാണെന്നും സംഘം ഗവേഷണത്തിൽ കണ്ടെത്തി.

Advertisement