26 C
Kollam
Monday 16th November, 2026 | 09:28:00 AM
Home News Breaking News മണ്ഡലകാലത്തിന് ശബരിമല ഒരുങ്ങി; ഇന്ന് വൈകിട്ട് നട തുറക്കും

മണ്ഡലകാലത്തിന് ശബരിമല ഒരുങ്ങി; ഇന്ന് വൈകിട്ട് നട തുറക്കും

Advertisement

പത്തനംതിട്ട: 41 ദിവസം നീളുന്ന മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് നാലിനാണ് നട തുറക്കുന്നത്. ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാർ ഇന്ന് ചുമതലയേൽക്കും. തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഉച്ചയ്ക്ക് 12ന് ശേഷമേ പമ്പയിൽനിന്ന് തീർത്ഥാടകരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കൂ.

മണ്ഡലകാല തീർത്ഥാടനത്തിന് ശബരിമല പൂർണ സജ്ജമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. പ്രതിദിനം 80,000 പേർക്കാണ് ദർശന സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിൽ 66,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 14,000 പേർക്ക് തത്സമയ ബുക്കിങ്ങിലൂടെയും ദർശനം നടത്താം.

തീർത്ഥാടകർക്ക് ആവശ്യത്തിന് അരവണ ലഭ്യമാക്കുന്നതിനായി 50 ലക്ഷം ടിൻ അരവണ തയ്യാറാക്കിയിട്ടുണ്ട്. ഭക്തർ ആവശ്യപ്പെട്ടാൽ തപാൽ മാർഗം അരവണ എത്തിക്കുന്നതിനുള്ള സംവിധാനവും പൂർത്തിയായി. അഞ്ച് കൗണ്ടറുകൾ കൂടി അധികമായി തുറന്നതോടെ അരവണ കൗണ്ടറുകളുടെ എണ്ണം 22 ആയി ഉയർന്നു.

അരവണ കൗണ്ടറുകളിൽ ഡിജിറ്റൽ പണമിടപാട് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 14 വഴിപാട് കൗണ്ടറുകളിലും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ലഭ്യമായിരിക്കും. അരവണയുടെയും അപ്പത്തിന്റെയും ലഭ്യത സംബന്ധിച്ച് ഇത്തവണ ആശങ്ക വേണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here