29.3 C
Kollam
Wednesday 14th October, 2026 | 12:28:27 PM
Home News Breaking News 10 കിലോയിലധികം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍

10 കിലോയിലധികം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം: മഞ്ചേരിയില്‍ 10 കിലോയിലധികം എംഡിഎംഎ പിടികൂടി. മയക്കുമരുന്ന് വില്‍പ്പന സംഘത്തിനെതിരായി മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വന്‍തോതില്‍ എംഡിഎംഎ പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂരില്‍ നിന്നാണ് മഞ്ചേരി പൊലീസ് പ്രതികളെ പിടികൂടിയത്. പിടിയിലായ രണ്ട് പേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയുമാണ്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്നാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എംഡിഎംഎ എത്തിച്ചിരുന്ന വന്‍ ലഹരിമരുന്ന് സംഘത്തെയാണ് അന്വേഷണത്തിലൂടെ പൊലീസ് പിടികൂടിയത്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.