കോതമംഗലം: കുട്ടമ്പുഴ കൂവപ്പാടത്ത് കാട്ടാന കിണറ്റിൽവീണ സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം. ഒമ്പത് കോൽ ആഴമുള്ള കിണറ്റിലാണ് ആന വിണത്. തുമ്പിക്കെെയിലും മസ്തകത്തിലും പരിക്കേറ്റിട്ടുണ്ട്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഒരു വശത്തുനിന്ന് മണ്ണ് മാന്തിയെടുത്ത് ആനയെ മുകളിലേക്കെത്തിക്കാനാണ് ശ്രമം തുടരുന്നത്. അതേ സമയം പ്രദേശത്ത് നാട്ടുകാരുടെ വൻ പ്രതിഷേധവും ഉയരുന്നുണ്ട്.
പ്രദേശത്ത് നിരന്തരം കാട്ടാന ശല്യമുണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. കിണറുകളിൽ കുളങ്ങളിൽ കുഴികളിലൊക്കെ ഇത്തരത്തിൽ കാട്ടാനകൾ വന്ന് വീഴുന്നതായി നാട്ടുകാർ പരാതി പറഞ്ഞു. കാട്ടാനകളുടെ നിരന്തര ശല്യം ജനങ്ങളുടെ സ്വെെര ജീവിതത്തിന് വലി പ്രതിബന്ധം സൃഷ്ടിക്കുകയായിരുന്നു. ഇതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്. മയക്കുവെടിവെച്ച് ആനയെ പിടികൂടണമെന്നും നാട്ടുകാർ പറഞ്ഞു.




























