വിവാദങ്ങള്ക്കിടെ സിപിഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖിനെ ഫോണില് വിളിച്ച് മമ്മൂട്ടി. വയനാട് ടൗണ്ഷിപ്പ് സന്ദര്ശത്തിനിടെ റഫീഖിനോട് മാറി നില്ക്കാന് മമ്മൂട്ടി പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് നടന് റഫീഖിനെ വിളിച്ചത്. റഫീഖിനെ അപമാനിക്കാന് ഉദ്ദേശിച്ചായിരുന്നില്ല തന്റെ വാക്കുകളെന്ന് മമ്മൂട്ടി റഫീഖിനെ അറിയിച്ചു.
സ്വകാര്യമായി പറഞ്ഞ കാര്യം ഇത്രയും വലിയ വിവാദമാകുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞതായാണ് വിവരം. അതേസമയം വിവാദത്തില് റഫീഖും മമ്മൂട്ടിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് വയനാട് ടൗണ്ഷിപ്പ് സന്ദര്ശിക്കാനായി മമ്മൂട്ടിയെത്തിയത്. കെ റഫീഖും സംഭവസമയത്തുണ്ടായിരുന്നു. ടൗണ്ഷിപ്പ് മമ്മൂട്ടിയെ നടന്ന് കാണിക്കുന്നതിനിടെയാണ് റഫീഖിനോട് മാറി നില്ക്കാന് ആവശ്യപ്പെട്ടത്.
”നിങ്ങള് എപ്പോഴും എന്റെയൊപ്പം നടന്നാല് ഞാന് നിങ്ങള്ക്കു വേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ” എന്നായിരുന്നു മമ്മൂട്ടി റഫീഖിനോട് പറഞ്ഞത്. ഈ വിഡിയോ പുറത്ത് വന്നതോടെ നടനെതിരെ ശക്തമായ വിമര്ശനങ്ങളാണ് ഉയര്ന്നത്. ഇതിന് പിന്നാലെയാണ് നടന് റഫീഖിനെ ഫോണില് വിളിക്കുന്നത്. വിഡിയോ കോളിലൂടെയാണ് റഫീഖുമായി മമ്മൂട്ടി സംസാരിച്ചതെന്നാണ് വിവരം.
വിവാദങ്ങള്ക്കിടെ സിപിഎം വയനാട് ജില്ല സെക്രട്ടറി കെ റഫീഖിനെ ഫോണില് വിളിച്ച് മമ്മൂട്ടി
ശാസ്താംകോട്ട ടൗണില് സ്ഥാപനത്തിനുമുന്നിലെ ഓട്ടോ പാര്ക്കിംങ് ഉടന് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
ശാസ്താംകോട്ട . ശാസ്താംകോട്ട ടൗണിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും തടസ്സം സൃഷ്ടിച്ചുകൊണ്ട് ഓട്ടോറിക്ഷകൾ പാര്ക്ക് ചെയ്യുന്നതിനെതിരെയുള്ള പരാതിയില് നടപടി സ്വീകരിക്കുവാൻ ഹൈക്കോടതി ഉത്തരവായി.
അനധികൃത പാർക്കിങ്ങിനെതിരെ അഡ്വൈസറി കമ്മിറ്റിയിലും പഞ്ചായത്ത് സർവകക്ഷി യോഗത്തിലും പലതവണ പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് നടപടിയെടുക്കുവാൻ തീരുമാനിച്ചെങ്കിലും ഇന്നേവരെ നടപ്പിലാക്കുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ശാസ്താംകോട്ട എസ്. ആർ കോംപ്ലക്സ് ഷാഹുൽ ഹമീദ് ഹൈക്കോടതിയെ സമീപിച്ചത്.2012 മാര്ച്ച് എട്ടിലെ റോഡ് സേഫ്റ്റി അതോറിറ്റി മിനിട്സും , 2013ലെ ട്രാഫിക് റഗുലേറ്ററി യോഗ മിനുട്സും പരിശോധിച്ച് 2025 ഡിസംബര് 25ല് പരാതിക്കാര് പൊലീസിന് നല്കിയ പരാതിയും പരിശോധിച്ച് ബന്ധപ്പെട്ട കക്ഷികളെ സിഐ വിളിച്ചു ചേര്ത്ത് രണ്ടുമാസത്തിനകം തീരുമാനമെടുക്കാനാണ് നിര്ദ്ദേശം.
പ്രതികളായ ഗ്രാമ പഞ്ചായത്ത്, ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് നേതാവ് എന്നിവര്ക്ക് കോടതി നോട്ടീസ് നല്കിയിട്ടും പ്രതികരിച്ചില്ലെന്ന് വിധിയില് പറയുന്നു.
അഡ്വക്കേറ്റ്മാരായ ആര്യാ ഹർഷൻ, എൻ ജോസഫ് എന്നിവർ വാദിക്കുവേണ്ടി ഹാജരായി
‘ഇത് ലജ്ജാകരവും മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതുമാണ്, മോദി,ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത
ന്യൂഡല്ഹി: പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജിയെ രൂക്ഷമായി വിമര്ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . അന്താരാഷ്ട്ര സാന്താള് കോണ്ഫറന്സിന്റെ സംഘാടനത്തിലെ പോരായ്മകളെക്കുറിച്ചും മുഖ്യമന്ത്രി മമതാ ബാനര്ജിയുടെയും മറ്റ് മന്ത്രിമാരുടെയും അസാന്നിധ്യത്തെക്കുറിച്ചും രാഷ്ട്രപതി ദ്രൗപദി മുര്മുവിന്റെ പരാമര്ശം വന്നതിന് പിന്നാലെയാണ് അതിരൂക്ഷവിമര്ശനവുമായി മോദി രംഗത്തെത്തിയത്.
സാമൂഹികമാധ്യമമായ എക്സിലാണ് അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. രാഷ്ട്രപതി സംസാരിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം കുറിപ്പിനൊപ്പം ചേര്ത്തിട്ടുണ്ട്. ‘ഇത് ലജ്ജാകരവും മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതുമാണ്. ജനാധിപത്യത്തിലും ഗോത്രവിഭാഗത്തിന്റെ ശാക്തീകരണത്തില് വിശ്വസിക്കുന്ന മുഴുവന്പേരും നിരാശരാണ്. ഗോത്രവിഭാഗക്കാരിയായ രാഷ്ട്രപതി തന്നെ പ്രകടിപ്പിച്ച വേദനയും നിരാശയും ഇന്ത്യയിലെ ജനങ്ങളുടെ മനസ്സില് അതീവദുഃഖം ഉണ്ടാക്കിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ തൃണമൂല് കോണ്ഗ്രസ് സര്ക്കാര് ശരിക്കും എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു. രാഷ്ട്രപതിക്കുണ്ടായ ഈ അപമാനത്തിന് അവരുടെ ഭരണകൂടമാണ് ഉത്തരവാദികള്. സാന്താള് സംസ്കാരം പോലെ പ്രാധാന്യം അര്ഹിക്കുന്ന ഒന്നിനെ പശ്ചിമബംഗാള് സര്ക്കാര് ലാഘവത്തോടെ കൈകാര്യം ചെയ്തത് ദൗര്ഭാഗ്യകരമാണ്. രാഷ്ട്രപതീപദം രാഷ്ട്രീയത്തിന് മുകളിലാണ്. അതിന്റെ പരിശുദ്ധിയെ എല്ലായ്പ്പോഴും ബഹുമാനിക്കണം, മോദി എക്സില് പങ്കുവെച്ച കുറിപ്പില് പറയുന്നു.
രാഷ്ട്രപതി ദ്രൗപതി മുര്മു പങ്കെടുക്കാനിരുന്ന അന്താരാഷ്ട്ര സാന്താള് കോണ്ഫറന്സ്, പശ്ചിമബംഗാളിലെ ബിധാന് നഗറില്നിന്ന് ബഗ്ദോഗ്ര വിമാനത്താവളത്തിന് സമീപത്തെ ഗോഷായ്പുരിലെ താരതമ്യേന ചെറിയ വേദിയിലേക്ക് മാറ്റിയിരുന്നു. സുരക്ഷകാരണങ്ങള് ഉള്പ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇത്. എന്നാല് വേദി മാറ്റിയതുകാരണം നിരവധി ഗോത്ര സമുദായാംഗങ്ങള്ക്ക് പങ്കെുക്കാന് കഴിഞ്ഞില്ലെന്നും ആദ്യത്തെ വേദി ആയിരുന്നെങ്കില് വലിയ ആള്ക്കൂട്ടത്തെ ഉള്ക്കൊള്ളാനാകുമായിരുന്നെന്നും ചടങ്ങില് സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞിരുന്നു. മുഖ്യമന്ത്രി മമതാ ബാനര്ജിയുടെയും മറ്റ് മന്ത്രിമാരുടെയും അസാന്നിധ്യത്തെ കുറിച്ചും പ്രോട്ടോക്കോള് പാലിക്കാത്തതിനെ കുറിച്ചും രാഷ്ട്രപതി പറഞ്ഞിരുന്നു.
വിമാനത്താവളത്തില് രാഷ്ട്രപതിയെ സ്വീകരിക്കാന് മുഖ്യമന്ത്രിമാരോ മറ്റ് മന്ത്രിമാരോ എത്തിയിരുന്നില്ല. സിലിഗുരി മേയര് ഗൗതം ദേബ് മാത്രമായിരുന്നു അവരെ സ്വീകരിക്കാന് വിമാനത്താവളത്തിലുണ്ടായിരുന്നത്. രാഷ്ട്രപതി ഒരു സ്ഥലം സന്ദര്ശിക്കുമ്പോള് മുഖ്യമന്ത്രിയും മന്ത്രിമാരും വരണം. പക്ഷെ അവര് (മമതാ ബാനര്ജി) വന്നില്ല. ഞാനും ബംഗാളിന്റെ മകളാണ്. മമതാദീദിയും എന്റെ സഹോദരിയാണ്, എന്റെ ഇളയ സഹോദരി. അവര്ക്ക് എന്നോട് ദേഷ്യമാണോ അതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്ന് എനിക്കറിയില്ലെന്നായിരുന്നു ദ്രൗപതി മുര്മു പ്രസംഗത്തില് പറഞ്ഞത്.
ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് . ബംഗാളില് നടന്ന അന്താരാഷ്ട്ര സാന്താള് കോണ്ഫറന്സില് പങ്കെടുക്കാനെത്തിയ രാഷ്ട്രപതിയെ പ്രോട്ടോക്കോള് പ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിക്കാനെത്താത്തതിലും വേദി മാറ്റിയതിലും രാഷ്ട്രപതി ദ്രൗപതി മുര്മു പ്രതികരിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മമത ബാനര്ജി.
ബിജെപിയുടെ ഉപേദശപ്രകാരം രാഷ്ട്രതി രാഷ്ട്രീയം കളിക്കരുതെന്ന് മമതാ ബാനര്ജി തിരിച്ചടിച്ചു. ‘മധ്യപ്രദേശിലോ ഛത്തീസ്ഗഢിലോ ഗോത്രവര്ഗക്കാര്ക്കെതിരേ അതിക്രമങ്ങള് നടക്കുമ്പോള് എന്തുകൊണ്ട് നിങ്ങള് പ്രതിഷേധിക്കുന്നില്ല. ബിജെപിയുടെ ഉപദേശപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയം കളിക്കരുത്. തെരഞ്ഞെടുപ്പുസമയത്ത് രാഷ്ട്രപതി തുടര്ച്ചയായി വരുന്നത് രാഷ്ട്രീയപ്രേരിതമാണ്. ഞങ്ങള് എപ്പോഴും നിങ്ങളുടെ പിന്നാലെ നടക്കണമെന്നാണോ പറയുന്നത്?’, മമത തിരിച്ചടിച്ചു.
ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിൽനിന്ന്പിന്മാറിയ ഇറാന്റെ നടപടി ആശ്വാസകരമെന്ന് പാണക്കാട് സാ ദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട്. ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിൽനിന്ന് പിന്മാറിയ ഇറാന്റെ നടപടി ആശ്വാസകരമെന്ന് പാണക്കാട്
സാദിഖലി ശിഹാബ് തങ്ങൾ
- യുദ്ധം ഉടൻ അവസാനിപ്പിക്കാൻ രാജ്യാന്തര ഇടപെടൽ വേണം അയൽരാജ്യങ്ങളെ ആക്രമിക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്കിയാന്റെ നടപടി സ്വാഗതാർഹമാണ്. ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ആശങ്കയിലായിരുന്നു. അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും വലിയ ഭയപ്പാടോടെയാണ് യുദ്ധത്തെ നോക്കിക്കണ്ടിരുന്നത്.
ലോകത്തെ ഒന്നടങ്കം ബാധിക്കുന്ന ഈ യുദ്ധം അവസാനിപ്പിക്കാൻ തുടങ്ങിയവർ തന്നെ മുൻകൈയെടുക്കണം.ഇറാന്റെ പരമാധികാരത്തെയും അധികാരത്തിന്റെ ഭാഗധേയം നിർണയിക്കാനുള്ള ആ രാജ്യത്തെ ജനങ്ങളുടെ അവകാശത്തെയും മാനിക്കണം.അമേരിക്കയും ഇസ്രായേലും കൂട്ടുകക്ഷികളായി നടത്തുന്ന ഈ യുദ്ധക്കുറ്റം മാനവരാശിക്ക് വലിയ ആപത്താണ് വരുത്തിവെക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാൻ രാജ്യാന്തര ഇടപെടലും സമ്മർദ്ദവും ശക്തിപ്പെടണം.
ഐക്യരാഷ്ട്രസഭയും സമാധാനം ആഗ്രഹിക്കുന്ന ലോകനേതാക്കളും ഇന്ത്യൻ ഗവൺമെന്റും ഈ വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തി യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ ആറു പേർ കുടുങ്ങി
തിരുവനന്തപുരം. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ ആറു പേർ കുടുങ്ങി.സുരക്ഷാ ജീവനക്കാരത്തി താക്കോൽ ഉപയോഗിച്ച് ലിഫ്റ്റ് തുറന്നു ആറുപേരെയും പുറത്തിറക്കി.അത്യാഹിത വിഭാഗത്തിലെ ലിസ്റ്റ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്
കുറച്ച് അധികം പ്രാവശ്യം കറണ്ട് കട്ടായതാണ് ലിഫ്റ്റ് കുടുങ്ങാൻ കാരണമെന്നുള്ളതാണ് നിഗമനം
കൊച്ചി തീരത്ത് അഭയം നൽകിയ ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർ റിമാൻഡിൽ
കൊച്ചി. തീരത്ത് അഭയം നൽകിയ ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർ റിമാൻഡിൽ. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി, ബോട്ട് ഡ്രൈവർ വിജയകുമാർ എന്നിവരെയാണ് പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കൊച്ചി തീരത്ത് നങ്കൂരമിട്ട ഇറാൻ കപ്പൽ ഐആർഐഎസ് ലാവന്റെ ദൃശ്യങ്ങളാണ് സംഘം പകർത്തിയത്. അതീവ സുരക്ഷ മേഖലയിലേക്ക് മുന്നറിയിപ്പ് മറികടന്നും സംഘം അതിക്രമിച്ച് കയറുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്നെത്തിയ റിപ്പബ്ലിക് ടിവി സംഘം വിജയകുമാറിന്റെ ബോട്ട് വാടകയ്ക്കെടുത്ത് ഇറാൻ കപ്പലിന്റെ സമീപത്ത് എത്തുകയായിരുന്നു. വിജയകുമാറിന്റെ ബോട്ടും കസ്റ്റഡിയിലെടുത്തു. റിപ്പബ്ലിക്ക് സംഘത്തിന്റെ ലക്ഷയം അറിയില്ലായിരുന്നുവെന്നാണ് ബോട്ട് ഡ്രൈവർ വിജയകുമാറിന്റെ മൊഴി. ബിഎൻഎസിന് പുറമെ ഔദ്യോഗിക രഹസ്യ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസ്.
ചികിത്സാ പിഴവ് പരാതി, കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ കേസെടുത്തു
തിരുവനന്തപുരം.ചികിത്സാ പിഴവ് പരാതിയെ തുടർന്ന് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. മേനംകുളം സ്വദേശി ഷീബ പ്രമോദിൻ്റെ പരാതിയിൽ ആണ് കേസെടുത്തത്. ഇന്ന് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു. ഡിസംബർ 3നാണ് ഷീബ വയറു വേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. സ്കാനിങ്ങിൽ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് നിർദേശിക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിൻ്റെ ഒരു ഭാഗം ഉണങ്ങാതെ പഴുത്തെന്നും വേദന കൂടിയതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിവിൻ്റെ ഒരു വശത്തു കൂടി നൂല് പുറത്തേക്ക് വന്നതായി കണ്ടെത്തിയത്. ഇതോടെയാണ് വയറിനുള്ളിൽ പഞ്ഞിയും തുണിയും ഉണ്ടെന്ന് കണ്ടെത്തുന്നത്. തുടർന്ന് ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുക്കുകയായിരുന്നു.
ജാസ്ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേർ പ്രതികളാകും
അങ്കമാലി. ജാസ്ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേർ പ്രതികളാകും. പ്രതി സിറിയക്ക് ജോർജിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയടക്കം പ്രതിപട്ടികയിൽ ഉൾപ്പെടുത്താനാണ് നീക്കം. ഇവരെ കണ്ടെത്താൻ സിറിയക്കിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
ഒളിവിൽ കഴിയാൻ സഹായിച്ചതിന് സിറിയക്കിന്റെ പിതാവ് ജോർജിനെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. അപകടത്തിന് ശേഷം കൊച്ചിയിൽ തുടർന്ന സിറിയക് ജാസ്ലിയയുടെ മരണശേഷം ഒളിവിൽ പോയി .
വാഗമണ്ണിലെ റിസോർട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് സിറിയക്ക് പിടിയിലാകുന്നത്.
സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് മരിച്ചു
തൃശൂര്. സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ കയ്പമംഗലം സ്വദേശി മരിച്ചു.അപകടം ദേശീയപാത 66ൽ നാട്ടിക സെൻ്ററിനടുത്ത്.ചളിങ്ങാട് കൂനിപ്പറമ്പ് സ്വദേശി പട്ടത്ത് രാമകൃഷ്ണൻ്റെ മകൻ ഷിജു (ചിണ്ടൻ 42) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം
ആലപ്പുഴയിൽ ജോലിക്ക് പോകാനായി തൃശൂർ.റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു.തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന പിക്കപ്പുമായാണ് സ്കൂട്ടർ കൂട്ടിയിടിച്ചത്.ഉടൻ തന്നെ വലപ്പാട് ദയ ആശുപത്രിയിലും, തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വലപ്പാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു




































