Home Blog Page 1340

തമിഴ് നാട്ടിലും ബിഎൽഒയുടെ ആത്മഹത്യാ ശ്രമം

കുംഭകോണത്തെ അംഗൻവാടി ജീവനക്കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ആത്മഹത്യ ശ്രമം എസ്ഐആറിലെ ജോലി സമ്മർദം കാരണമെന്ന് ആരോപണം.200 ഫോമുകൾ രാത്രിയ്ക്കുള്ളിൽ അപ്ലോഡ് ചെയ്യണമെന്ന് സൂപ്പർവൈസർ നിർദേശിച്ചു.അപ്ലോഡ് ചെയ്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണം.ശക്തമായ പ്രതിഷേധവുമായി അംഗൻവാടി വർക്കേഴ്സ്

മലപ്പുറത്ത് പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവും പിഴയും

മലപ്പുറത്ത് പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവും 1078500 രൂപ പിഴയും.മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.നാല്പതുകാരനായ പ്രതി ഇപ്പോൾ മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്നയാൾ.

2022 ജനുവരി മുതൽ 2023 ജനുവരി വരെ പെൺകുട്ടിയെ സ്വന്തം വീട്ടിൽ വെച്ച് പല തവണ ബലാൽസംഗം ചെയ്തു എന്നാണ് കേസ്. രാത്രി വീട്ടിൽ കിടന്നുറങ്ങുമ്പോൾ അടുത്ത് വന്ന് കിടന്ന് ബലാത്സംഗം ചെയ്തതായാണ് പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്നും ഇയാൾ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. സഹികെട്ട് അമ്മയോട് പെൺകുട്ടി പീഡന വിവരം പറഞ്ഞു. അതിനെ പറ്റി അന്വേഷിച്ചപ്പോൾ അമ്മയോട് പീഡന വിവരം പറഞ്ഞ കുട്ടിയുടെ വയറ്റിൽ പിതാവ് ചവിട്ടി. പിറ്റേ ദിവസം സ്കൂളിൽ പോയപ്പോൾ രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് അധ്യാപികയോടും കുട്ടി വിവരങ്ങൾ തുറന്നു പറഞ്ഞു. തുടർന്ന് പ്രധാന അദ്ധ്യാപകൻ മുഖേനയാണ് പോലീസിൽ പരാതി നൽകിയത്. 2023ൽ അരീക്കോട് പോലീസിൽ രെജിസ്റ്റർ ചെയ്ത കേസിൽ ആണ് ഇപ്പോൾ വിധി വന്നത്. പ്രതി ഇപ്പോൾ മറ്റൊരു ബലാൽസംഗ കേസിൽ 10 വർഷം ശിക്ഷ അനുഭവിക്കുകയാണ്. അയൽവാസിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ആണ് ശിക്ഷ അനുഭവിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി.

പട്ടാപ്പകല്‍ വന്‍ കവര്‍ച്ച…. എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ ഏഴ് കോടിയിലേറെ രൂപ കവര്‍ച്ചാസംഘം കൊള്ളയടിച്ചു

ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ ഏഴ് കോടിയിലേറെ രൂപ കവര്‍ച്ചാസംഘം കൊള്ളയടിച്ചു. ആദായി നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു കവര്‍ച്ച.
ബുധനാഴ്ച ജെപി നഗറിലെ എച്ച്ഡിഎഫ്‌സി ബാങ്കില്‍നിന്നും ജീവനക്കാര്‍ പണവുമായി സ്വകാര്യ കമ്പനിയുടെ വാനില്‍ എടിഎമ്മിലേക്ക് പോകുകയായിരുന്നു. അശോക പില്ലറിന് സമീപമെത്തിയപ്പോള്‍ ടൊയോറ്റ കാറില്‍വന്ന സംഘം വാനിന് കുറകെനിര്‍ത്തി. ആദായ നികുതി ഉദ്യോഗസ്ഥരാണെന്നും രേഖകള്‍ പരിശോധിക്കണമെന്നും സംഘം ജീവനക്കാരോട് ആവശ്യപ്പെട്ടു. ജീവനക്കാര്‍ പ്രതികരിക്കുന്നതിന് മുന്‍പേ കവര്‍ച്ചാസംഘം പണത്തോടൊപ്പം അവരുടെ ഇന്നോവ കാറിലേക്ക് ബലംപ്രയോഗിച്ച് കയറ്റി. അതിനുശേഷം, സംഘം ഡയറി സര്‍ക്കിള്‍ ഭാഗത്തേക്ക് പോവുകയും, അവിടെവെച്ച് വാനിലെ ജീവനക്കാരെ വഴിയില്‍ ഇറക്കിവിട്ട് പണവുമായി രക്ഷപ്പെടുകയുമായിരുന്നു. സിസിടിവി ഇല്ലാത്ത സ്ഥലത്താണ് കവര്‍ച്ച നടന്നത്. സൗത്ത് ഡിവിഷന്‍ പൊലീസ് പ്രത്യേകസംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാരെ ചോദ്യംചെയ്ത് വരികയാണ്.

ശ്രീകണ്ഠനെ cpm പുറത്താക്കി

തിരുവനന്തപുരം. ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠനെ CPM പുറത്താക്കി. തിരുവനന്തപുരം കോർപറേഷനിൽ വിമത സ്ഥാനാർഥിയായതോടെയാണ് നടപടി. ഉള്ളൂരിലാണ് കെ ശ്രീകണ്ഠൻ മത്സരിക്കുന്നത്.CPM ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം

തിരുവനന്തപുരം .ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം. പതിനാറാം വാർഡ് പുതുക്കരി വയലിൽ വീട്ടിൽ ടിന്റു ജി വിജയന്റെ വീടിനു നേരെയായിരുന്നു ആക്രമണം. അക്രമികളുടെ ദൃശ്യങ്ങൾ ലഭിച്ചു

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ടിന്റുവും രണ്ടു കുട്ടികളും അച്ഛനും അമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉറക്കത്തിൽ വലിയ ശബ്ദം കേട്ട് ഉണർന്നു നോക്കുമ്പോൾ ഹെൽമറ്റും റെയിൻ കോട്ടും ധരിച്ചെത്തിയ രണ്ടു പേർ വീടിന് പിൻവശത്തായ് തീയിടുന്നതാണ് കണ്ടത്.

വാതിൽ കത്തിച്ച് ജനലിലൂടെ തീ ഉള്ളിലേക്കിടാൻ ശ്രമം നടന്നതായാണ് നിഗമനം. സംഭവത്തിന് പിന്നിലെ വൈരാഗ്യത്തിന് കാരണം വ്യക്തമല്ലെന്നും സമീപവാസിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ടിന്റുവിന്റെ മാതാവ് ഗിരിജ

ടിന്റു ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി. വീട്ടു നിൽക്കുന്നതിന് സമീപം പതിനേഴാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയാണ് ടിന്റു ജി വിജയൻ

ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ അല്‍ ഫലാഹ് സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ആയ പത്തിലധികം പേരെ കാണാനില്ല

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ അല്‍ ഫലാഹ് സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ആയ പത്തിലധികം പേരെ കാണാനില്ല. ജമ്മു കശ്മീര്‍ പോലീസിന്റെയും ഫരീദാബാദ് പോലീസിന്റെയും പരിശോധനയ്ക്ക് പിന്നാലെയാണ് വ്യക്തികളെ കാണാതെയായത്.
കാണാതായവരില്‍ 3 കശ്മീരികളുമുണ്ട്. കാണാതായ വ്യക്തികളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. കാണാതായവരില്‍ പലരും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളതായി സൂചന. കാണാതായവരുടെ വിവരം ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

തമിഴ്‌നാട് തൂത്തുക്കുടിയില്‍ കാര്‍ മരത്തിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൂത്തുക്കുടി മെഡിക്കല്‍ കോളജിലെ നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ ഷരുണ്‍, രാഹുല്‍ സെബാസ്റ്റ്യന്‍, മുഗിലന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കീര്‍ത്തി കുമാര്‍, ശരണ്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോച്ചെ പാര്‍ക്കില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിയ്ക്കുകയായിരുന്നു

കളനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായി, ശ്വാസകോശം മാറ്റിവച്ചു; ചികിത്സയിലിരിക്കെ യുവതി മരിച്ചു

കളനാശിനി കഴിച്ചതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജില്‍ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. എരുമേലി ഇരുമ്പൂന്നിക്കര പാറപ്പള്ളിയില്‍ ദിലീപിന്റെ മകള്‍ പി.ഡി ദിവ്യമോള്‍ (27) ആണ് മരിച്ചത്. കഴിഞ്ഞ മാസം 22 നായിരുന്നു ശസ്ത്രക്രിയ. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിവ്യയുടെ നില ഗുരുതരമായതോടെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
മസ്തിഷ്‌ക മരണം സംഭവിച്ച പൂജപ്പുര സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എ.ആര്‍ അനീഷിന്റെ ശ്വാസകോശമാണ് ദിവ്യയ്ക്ക് തുന്നിച്ചേര്‍ത്തത്. ഇന്നലെ രാവിലെ മരിച്ചു. മാതാവ്: ഇന്ദു. സഹോദരന്‍:ദിലു. ഭര്‍ത്താവ്: അശോകന്‍. സംസ്‌കാരം നടത്തി.

പത്രം വായിക്കാറില്ലേ.. വി.എം.വിനുവിന് മത്സരിക്കാനാവില്ലെന്ന് ഹൈക്കോടതി

കോഴിക്കോട് കോര്‍പറേഷനില്‍ മേയര്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് ഉയര്‍ത്തിക്കാട്ടിയ വി.എം.വിനുവിന് മത്സരിക്കാനാവില്ലെന്ന് ഹൈക്കോടതി. വിനുവിന്റെ ഹര്‍ജി തള്ളി. 2020ലെ വോട്ടര്‍ പട്ടികയില്‍ തന്റെ പേരുണ്ടായിരുന്നു. എന്നാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അനുകൂല നിലപാടെടുത്തില്ലെന്നും കളക്ടര്‍ക്ക് നല്‍കിയ അപ്പീലിലും തീരുമാനമായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിനു ഹൈക്കോടതിയെ സമീപിച്ചത്. സ്വാഭാവിക നീതിയുടെ ലംഘനമാണ് ഉണ്ടായതെന്നും വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
താന്‍ സെലിബ്രിറ്റിയായതിനാലാണ് ഇത് സംഭവിച്ചതെന്നും ജയം ഉറപ്പായപ്പോള്‍ ഭരണപക്ഷം ഗൂഢാലോചന നടത്തിയെന്നും വിനു വാദിച്ചു. എന്നാല്‍ സെലിബ്രിറ്റി പത്രം വായിക്കാറില്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ലെന്നും പേര് ചേര്‍ക്കാനുള്ള അവസാന തീയതി പത്രങ്ങളിലൂടെ വ്യക്തമാക്കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന് പോലും ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും കഴിവുകേടിന് മറ്റുപാര്‍ട്ടികളെ വിമര്‍ശിക്കരുതെന്നും കോടതി പറഞ്ഞു.

സന്നിധാനത്തെ സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമായതായി പൊലീസ്

ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്നു രാവിലെ മുതൽ സന്നിധാനത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി പൊലീസ് അറിയിച്ചു. നിലയ്ക്കലും പമ്പയിലുമാണ് പ്രധാനമായും കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. തീർഥാടകരെ നിലയ്ക്കൽ മുതൽ നിയന്ത്രിച്ചാണ് പമ്പയിലേക്ക് പോകാൻ അനുവദിക്കുന്നത്. രാത്രിയിൽ എത്തിയ തീർഥാടകരുടെ മുഴുവൻ വാഹനങ്ങളും നിലയ്ക്കൽ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി. അവരോട് തിരക്കൊഴിയുന്നതിന് അനുസരിച്ച് മാത്രം പമ്പയിലേക്ക് പോയാൽ മതിയെന്ന് നിർദേശം നൽകി.


സ്‌പോട്ട് ബുക്കിങ്ങിലൂടെ ഒരു ദിവസം 20,000 പേരെ മാത്രം കടത്തിവിടാനാണ് നിർദേശം. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കുന്നുണ്ട്. ക്യൂ കോംപ്ലക്സുകളിൽ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ചുക്കു കാപ്പിയും ഒരുക്കിയിട്ടുണ്ട്. ഇന്ന പുലർച്ചയോടെ എൻ‌ഡിആർഎഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. തൃശൂരിൽ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. ചെന്നൈയിൽ നിന്നുള്ള രണ്ടാം സംഘം ഇന്ന് രാത്രിയോടെ എത്തുമെന്നാണ് വിവരം.



ചൊവാഴ്ച രാത്രി ഹരിവരാസനം ചൊല്ലി നട അടച്ചപ്പോൾ പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടം വരെ നീണ്ടിരുന്നു. അവരെ രാത്രി നട അടച്ച ശേഷവും പതിനെട്ടാംപടി കയറ്റി തിരക്ക് കുറച്ചു. ഇന്ന് പുലർച്ചെ 3ന് നട തുറന്ന ശേഷം വടക്കേ നടയിലൂടെ അവർക്ക് ദർശനത്തിന് അവസരം നൽകി. പതിനെട്ടാംപടി കയറാനുള്ള ക്യൂ നിലവിൽ ശരംകുത്തി വരെ മാത്രമാണ്. സന്നിധാനവും പമ്പയും പൂർണമായും പൊലീസിന്റെ നിയന്ത്രണത്തിലാണ്. വരി തെറ്റിച്ച് പതിനെട്ടാം പടിക്കലേക്ക് പോകാൻ ആരെയും അനുവദിക്കുന്നില്ല.
ഇന്നലെ തിരക്ക് കൂടിയതോടെ എരുമേലി – പമ്പ പാതയിൽ പലയിടത്തും വാഹനങ്ങൾ തടഞ്ഞു നിർത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. ഇന്ന് വഴിയിൽ വാഹനങ്ങൾ തടഞ്ഞിട്ടില്ല. പമ്പ – നിലയ്ക്കൽ റൂട്ടിൽ ഭൂരിപക്ഷവും കെഎസ്ആർടിസി ബസുകൾ മാത്രമാക്കി. പമ്പയിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ മിനിറ്റിൽ 3 മുതൽ 5 വരെ ബസുകൾ അയച്ച സ്ഥാനത്ത് ഇന്ന് നിയന്ത്രിച്ച് മാത്രമാണ് ബസുകൾ പോകാൻ അനുവദിക്കുന്നത്. ദർശനം കഴിഞ്ഞ് പമ്പയിൽ എത്തിയ തീർഥാടകരെ നിലയ്ക്കൽ എത്തിക്കാൻ ബസുകൾ സജ്ജമാക്കിയിട്ടുണ്ട്.