Home Blog Page 1314

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ് നാട് തീരം തൊടാതെ എങ്ങോട്ട്

ചെന്നൈ.ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ് നാട് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കടലോര മേഖലയിലെ 25 കിലോമീറ്റർ അടുത്തുവരെ മാത്രം കാറ്റെത്തും
അതിന് ശേഷം ദുർബലമാകും

കാറ്റിന്റെ മധ്യഭാഗം കടലിൽ തന്നെ തുടരും

ഡിറ്റ് വ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ നാളെ അഞ്ച് ജില്ലകളിൽ ശക്തമായ കാറ്റ് വീശും

ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ,വില്ലുപുരം, കടലൂർ ജില്ലകളിൽ മണിക്കൂറിൽ എൺപത് കിലോമീറ്റർ വേഗത്തിലാണ്  കാറ്റ് വീശുക

അന്വേഷണത്തോട് സഹകരിച്ചെന്നും ജാമ്യം വേണമെന്നും എ പത്മകുമാർ

കൊല്ലം.ശബരിമല സ്വർണ്ണക്കൊള്ളയിൽ ജാമ്യാപേക്ഷയുമായി ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ. അന്വേഷണത്തോട് സഹകരിച്ചെന്നും ജാമ്യം വേണമെന്നും എ പത്മകുമാർ ജാമ്യാപേക്ഷയിൽ. അതേ സമയം തിരുവാഭാരണ മുൻ കമ്മീഷണർ കെ എസ് ബൈജുവിൻ്റെ രണ്ട് ജാമ്യാപേക്ഷകളും തള്ളി. ഈ ഘട്ടത്തിൽ ജാമ്യം നൽകാൻ കഴിയില്ലെന്ന് കോടതി.അതേ സമയം  ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം കടത്തിയ കേസിൽ കെ എസ് ബൈജുവിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു.


ശബരിമല സ്വർണ്ണക്കടത്തു കേസിലാണ്
ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ ജാമ്യം തേടി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചത്.
അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും എ പത്മകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യാപേക്ഷ ഡിസംബർ 2 ന് കോടതി പരിഗണിക്കും.കേസിൽ
ഏഴാം പ്രതിയായ മുൻ തിരുവാഭാരണ കമ്മീഷണർ കെ എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് തള്ളി. നിലവിൽ കേസ് അന്വേഷണം പൂർത്തിയായില്ലെന്നും ഈ ഘട്ടത്തിൽ പ്രതിയ്ക്ക് ജാമ്യം നൽകിയാൽ  അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രോസിക്യൂഷൻ വാദം പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അതേ സമയം ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണപ്പാളി കടത്തിയ കേസിൽ കെ എസ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പത്മകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ എസ് ബൈജുവിൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.ദേവസ്വം ബോർഡ് അനുമതിയോടെയാണ് സ്വർണ്ണപ്പാളികൾ ശബരിമലയിൽ നിന്ന് കൊണ്ടുപോയതെന്ന് കെ എസ് ബൈജു ആവർത്തിച്ചു. തന്ത്രിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനം എടുത്തു.ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി തന്ത്രിയുമായുള്ള ബന്ധം സംബന്ധിച്ച് വ്യക്തവരുത്താനും അന്വേഷണസംഘം തീരുമാനം എടുത്തു. ഡിസംബർ 5 വരെ കെ എസ് ബൈജുവിനെ റിമാൻറ് ചെയ്തു.
കേസിൽ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കാൻ അടുത്ത മാസം 3 ലേക്ക് മാറ്റി.

വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

മലപ്പുറത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.

നെട്ടിചാടി സ്വദേശി അമ്പലവൻ പുത്തൻപീടിയേക്കൽ മൊയ്‌ദീൻകുട്ടി ആണ് മരിച്ചത്.

മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം റോഡിൽ ലോറി ഇടിച്ചാണ് അപകടം.

പച്ചക്കറി വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം.

ചുഴലിക്കാറ്റ് :  ശ്രീലങ്കയ്ക്ക് അടിയന്തര
സഹായവുമായി ഇന്ത്യ

ചുഴലിക്കാറ്റ് :  ശ്രീലങ്കയ്ക്ക് അടിയന്തര
സഹായവുമായി ഇന്ത്യ.

4.5 ടൺ ഡ്രൈ റേഷനും 2 മറ്റ് ടൺ ഭഷ്യ  വസ്തുക്കളും  മറ്റ് ദുരിതാശ്വാസ വസ്തുക്കളും എത്തിച്ചു.

ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഉദയഗിരി എന്നി രണ്ടു നാവിക സേന കപ്പലുകളിൽ ആണ് സഹായം എത്തിച്ചത്.


ടെന്റുകൾ, ടാർപോളിനുകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, കഴിക്കാൻ തയ്യാറായ ഭക്ഷണസാധനങ്ങൾ എന്നിവയുൾപ്പെടെ 12 ടൺ അവശ്യ വസ്തു കളുമായി സി-130 ജെ വിമാനം  കൊളംബോയിൽ എത്തി.

9 ടൺ ദുരിതാശ്വാസ സാമഗ്രികൾ,

80 എൻഡിആർഎഫ് ഉദ്യോഗസ്ഥർ,

4 നായ്ക്കൾ,
8 ടൺ എൻഡിആർഎഫ് എച്ച്എഡിആർ ഉപകരണങ്ങൾ എന്നിവ വഹിക്കുന്ന ഐഎൽ-76  വിമാനം രാവിലെ കൊളംബോയിൽ എത്തി.

ഐഎൻഎസ് വിക്രാന്തിലെ രണ്ട് ചേതക് ഹെലികോപ്റ്ററുകൾ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സഹായം. എത്തിച്ചു.

ബുദ്ധിമുട്ടുകൾ നേരിടുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഭക്ഷണം, വെള്ളം, മറ്റ് സഹായങ്ങൾ എന്നിവ ഹൈ കമ്മീഷൻ ഉറപ്പാക്കി.

ദുരിതാശ്വാസ സാമഗ്രികളുമായി ഐഎൻഎസ് സുകന്യ വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ടു.

കുണ്ടറയില്‍ സിമന്റ് ചാക്ക് ലോറിയിലേക്ക് കയറ്റുന്നതിനിടെ ലോഡിംഗ് തൊഴിലാളി വീണ് മരിച്ചു

കുണ്ടറ: ഗോഡൗണില്‍ നിന്ന് സിമന്റ് ചാക്ക് ലോറിയിലേക്ക് കയറ്റുന്നതിനിടെ ലോഡിംഗ് തൊഴിലാളി വീണ് മരിച്ചു. മുട്ടക്കാവ് മാമ്പുഴ കിഴക്കതില്‍ എം.അനില്‍കുമാര്‍ (45) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.45- ഓടെ പുന്നമുക്കിലെ  സിമന്റ് കടയുടെ ഗോഡൗണിലായിരുന്നു സംഭവം. സിമന്റ് ചാക്കുകളുടെ മുകളില്‍ നിന്നുകൊണ്ട് ലോറിയിലേക്ക് സിമന്റ് ചാക്ക് കയറ്റുന്നതിനിടെ അനില്‍കുമാര്‍ കാല്‍വഴുതി നിലത്ത് തലയിടിച്ച് വീഴുകയായിരുന്നു.

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.

2021-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്. തലക്കൊളത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
1995-ല്‍ പഞ്ചായത്തിലേക്ക്‌ മത്സരിച്ച അവർ തലക്കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. രണ്ടായിരത്തില്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായും 2005-ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി തെരഞ്ഞെടുത്തു. 2010-ലും 2020-ലും ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു.

വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ഭക്ഷ്യമേള

ശാസ്താംകോട്ട :
വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിവിധങ്ങളായ ഭക്ഷ്യവസ്തുക്കൾ മേളയുടെ മുഖ്യ ആകർഷണം ആയിരുന്നു. ശാസ്താംകോട്ട സെന്റ് തോമസ് പള്ളി വികാരി ഫാദർ ബിജു തോമസ് മേള ഉദ്ഘാടനം ചെയ്തു.നാടൻ വിഭവങ്ങൾ ആയിരുന്നു മേളയുടെ മുഖ്യ ആകർഷണം. സ്കൂളിലെ വിവിധങ്ങളായ ഹൗസുകളുടെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ രുചികളുടെ ഉത്സവം സംഘടിപ്പിച്ചത്. ഭക്ഷ്യ മേളയിലൂടെ സംഭരിച്ച തുക സ്കൂളിന്റെ ചാരിറ്റി ഫണ്ടിലേക്ക് കൈമാറി.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മഹേശ്വരി എസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് കുറ്റിയിൽ നിസാം അധ്യക്ഷ പ്രസംഗം നടത്തി.സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, വൈസ് ചെയർമാൻ സുബൈർ കുട്ടി കെ കെ വില്ല എന്നിവർ ആശംസകൾ നേർന്നു. അക്കാദമിക് കോഡിനേറ്റർ അഞ്ജനി തിലകം നന്ദി പറഞ്ഞു. വൈസ് പ്രിൻസിപ്പൽ യാസിർ ഖാൻ, കെജി കോഡിനേറ്റർ ഷിംന മുനീർ, സ്റ്റാഫ് സെക്രട്ടറി വിനീത, പി.ടി. എ. സെക്രട്ടറി പ്രിയ മോൾ,നാല് ഹൗസുകളുടെയും ലീഡർമാരായ ഗീതു, ജയലക്ഷ്മി, അശ്വതി, നാജിത എന്നീ അധ്യാപികമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പരിപാടികൾക്ക് പ്രോഗ്രാം കോഡിനേറ്റർമാരായ സാലിം അസീസ്, സുബി സാജ്, കായികാധ്യാപകരായ സന്ദീപ് വി ആചാര്യ,റാം കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം കൊണ്ട് ഈ വർഷത്തെ ഭക്ഷ്യ മേള ഒരു വൻ വിജയമായി തീർന്നു.

നിശ്ചിത സമയപരിധിക്കു മുൻപ് എന്യൂമറേഷൻ ജോലികൾ പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ അനുമോദിച്ചു

മൺറോ തുരുത്ത്.കുന്നത്തൂർ നിയോജകമണ്ഡലത്തിൽ  സമഗ്ര വോട്ടർ പട്ടിക (SIR) പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് നിശ്ചിത സമയപരിധിക്കു മുൻപ് എന്യൂമറേഷൻ ജോലികൾ പൂർത്തിയാക്കിയ ബി.എൽ ഓ മാരായ R രഞ്ജൻ ( മുതുപിലാക്കാട് RHS ജീവനക്കാരൻ) K.C അജിത് കുമാർ (NCC ഓഫീസ് കൊല്ലം) എന്നിവരെ ബഹുമാനപ്പെട്ട ജില്ലാകളക്ടർ ദേവീദാസ് അനുമോദിച്ചു. പ്രസിഡൻ്റ്സ് ട്രോഫി ജലോത്സവ ഉദ്ഘാടന വേദിയിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി.ജയശ്രീ കുന്നത്തൂർ തഹസീൽദാർ ആർ.കെ സുനിൽ ഡെപ്യുട്ടി തഹസിൽദാർ ചന്ദ്രശേഖരപിള്ള കെ.രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു

ശബരിമല സന്നിധാനത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സ്‌ട്രെച്ചറിൽ ചുമന്നിറക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സന്നിധാനത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സ്‌ട്രെച്ചറിൽ ചുമന്നിറക്കരുതെന്ന് ഹൈക്കോടതി. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് ആംബുലൻസ് സൗകര്യം നിർബന്ധമാക്കണമെന്ന് കോടതി നിർദേശിച്ചു.
മൃതദേഹം സ്‌ട്രെച്ചറിൽ ചുമന്നുകൊണ്ടുവരുന്ന കാഴ്ച മലകയറി വരുന്നവർക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നിലവിൽ സന്നിധാനത്ത് വെച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സ്ട്രെച്ചറിലാണ് പമ്പയിലേക്ക് മാറ്റുന്നത്. ഈ രീതിയിൽ മൃതദേഹങ്ങൾ മാറ്റുന്നതിൽ ഹൈക്കോടതി ഞെട്ടലും അതൃപ്തിയും രേഖപ്പെടുത്തി. അയ്യപ്പ ഭക്തരുടെ ആരോഗ്യ സുരക്ഷയ്ക്കായി ദേവസ്വം ബോർഡ് സമഗ്ര പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു.

ഇത്തവണ മണ്ഡലകാലം ആരംഭിച്ച് ആദ്യ 8 ദിവസത്തെ തീർത്ഥാടനത്തിനിടെ എട്ട് തീർത്ഥാടകർ ശബരിമലയിൽ വെച്ച് മരിച്ചിരുന്നു.

കൈനകരി അനിത ശശിധരന്‍ വധക്കേസില്‍ രണ്ടാംപ്രതി രജനിക്കും വധശിക്ഷ

കൈനകരി അനിത ശശിധരന്‍ വധക്കേസില്‍ രണ്ടാംപ്രതി രജനിക്കും വധശിക്ഷ. ഒന്നാം പ്രതി പ്രബീഷിന് ഇന്നലെ ആലപ്പുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 3 ജഡ്ജി എം.സുഹൈബ് വധശിക്ഷ വിധിച്ചിരുന്നു. ഗര്‍ഭിണിയായിരുന്ന പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിത ശശിധരനെ കൊന്ന് കായലില്‍ തള്ളുകയായിരുന്നു. രണ്ടാം പ്രതി രജനി ഒഡീഷയില്‍ ജയിലിലാണ്. ജാമ്യത്തിലിറങ്ങിയ രജനി ആലപ്പുഴ സ്വദേശിയായ യുവാവുമായി ചേര്‍ന്നു കഞ്ചാവു കടത്തുന്നതിനിടെയാണ് ഒഡീഷയിലെ റായ്ഗഡ് റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ വച്ച് അറസ്റ്റിലായത്.
പ്രബീഷ് കായംകുളം താമരക്കുളത്തു ജോലി ചെയ്യുമ്പോഴാണ് അനിതയുമായി അടുപ്പമാകുന്നത്. ഗര്‍ഭിണിയായ അനിതയെ ഒഴിവാക്കാന്‍ പ്രബീഷും രജനിയും ചേര്‍ന്ന് ഗൂഢാലോചന നടത്തി. പാലക്കാട് ആലത്തൂരില്‍ ജോലി ചെയ്തിരുന്ന അനിതയെ ഇരുവരും ചേര്‍ന്ന് നാട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് കൈനകരിയിലെ വീട്ടില്‍ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു . ബോധരഹിതയായ അനിതയെ മരിച്ചെന്ന് കരുതി വള്ളത്തില്‍ കയറ്റി പൂക്കൈതയാറ്റില്‍ താഴ്ത്തി. കായലില്‍ മുങ്ങിത്താണപ്പോള്‍ ശ്വാസം മുട്ടിയാണ് അനിത മരിച്ചത് . മരിക്കുമ്പോള്‍ അനിത 6 മാസം ഗര്‍ഭിണിയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പു പ്രകാരം കൊലക്കുറ്റം ചുമത്തിയാണ് പ്രബീഷിനും രജനിക്കും വധശിക്ഷ വിധിച്ചത്. ഒപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.