Home Blog Page 1303

ബുധൻ, വ്യാഴം തീയതികളിൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

ബുധൻ, വ്യാഴം തീയതികളിൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ചാണ് ബുധനാഴ്ച വൈകുന്നേരം രണ്ട് മണി മുതൽ രാവിലെ ഒമ്പതു വരെയും വ്യാഴാഴ്ച രാവിലെ ആറു മുതൽ പതിനൊന്ന് മണിവരെയും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം നാല് മുതൽ ഒമ്പതു വരെ ശംഖുംമുഖം – ഡൊമസ്റ്റിക് എയർ പോർട്ട് വരെയുള്ള റോഡിലും എയർപോർട്ട് ആറാട്ട് ഗേറ്റ്-വള്ളകടവ്- ഈഞ്ചയ്ക്കൽ- മിത്രാനന്ദപുരം എസ് പി ഫോർട്ട്- ശ്രീകണ്ഠേശ്വരം പാർക്ക്- തകരപ്പറമ്പ് മേൽപ്പാലം- ചൂരക്കാട്ടുപാളയം- തമ്പാനൂർ ഫ്ലൈഓവർ- തൈയ്കക്കാട്- വഴുതയ്ക്കാട്- വെള്ളയമ്പലം- കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

വ്യാഴാഴ്ച രാവിലെ ആറു മുതൽ 11 വരെ വരെ കവടിയാർ- വെള്ളയമ്പലം- മ്യൂസിയം- വേൾ‍‍ഡ്‍വാർ- വിജെറ്റി- ആശാൻ സ്ക്വയർ- ജനറൽ ആശുപത്രി- പാറ്റൂർ- പേട്ട- ചാക്ക- ആൾസെയിന്റ്സ്- ശംഖുംമുഖം റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

ബുധനാഴ്ച ശംഖുംമുഖം- വലിയതുറ- പൊന്നറ- കല്ലുംമൂട് – ഈഞ്ചയ്ക്കൽ വരേയും വ്യാഴാഴ്ച വെള്ളയമ്പലം- വഴുതക്കാട് -തൈക്കാട്- തമ്പാനൂർ ഫ്ലൈഓവർ-ചൂരക്കാട്ട് പാളയം- തകരപറമ്പ് മേൽ പാലം- ശ്രീകണ്ഡേശ്വരം പാർക്ക്- എസ് പി ഫോർട്ട്- മിത്രാനന്ദപുരം- ഈഞ്ചക്കൽ- കല്ലുംമൂട്-പൊന്നറ പാലം- വലിയതുറ ഡൊമസ്റ്റിക് എയർപോർട്ട് റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.

യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കുക

• ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.

• അതീവ സുരക്ഷാ പ്രാധാന്യമുള്ള റൂട്ടിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കും.

• രാഷ്ട്രപതിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തും. ഗതാഗതം വഴിതിരിച്ചു വിടും.

• വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾക്രമീകരിക്കേണ്ടതാണ്.

• ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ആപ്പ് ആപ്പാവുമോ?സഞ്ചാർ സാഥി ആപ്പിൽ വിശദീകരണവുമായി കേന്ദ്രം

ന്യൂഡെൽഹി. ഇന്ത്യയിൽ വില്പന നടത്തുന്ന എല്ലാ മൊബൈൽ ഫോണുകളിലും ഇൻസ്റ്റാൾ ചെയ്യണമെന്ന് നിർദ്ദേശിച്ച സഞ്ചാർ സാഥി ആപ്പിൽ വിശദികരണവുമായി കേന്ദ്രം. ആപ്പ് ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാൻ കഴിയുമെന്ന് ടെലികമ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പൗരന്മാരെ നിരീക്ഷിക്കാനുള്ള സർക്കാറിന്റെ പുതിയ നീക്കം എന്ന് ആരോപണവുമായി പ്രതിപക്ഷം.
സഞ്ചാർ സാഥി ആപ്ലിക്കേഷൻ നിർബന്ധം ആക്കണം എന്ന കേന്ദ്ര സർക്കാർ നിർദേശം  അംഗീകരിക്കാൻ കഴിയില്ല എന്ന് ആപ്പിൾ. 

രാജ്യത്ത് നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിൽപ്പന നടത്തുന്നതുമായ എല്ലാ മൊബൈൽ ഫോണുകളിലും
സഞ്ചാർ സാഥി ആപ്പ് ഇൻസ്റ്റാൾ ചെയ്യണം എന്നായിരുന്നു കേന്ദ്രസർക്കാർ നിർദ്ദേശം.
പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് കേന്ദ്രസർക്കാർ നീക്കം എന്ന് പ്രതിപക്ഷം വിമർശിച്ചു. പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. പ്രീ ഇൻസ്റ്റോൾ ചെയ്യാനുള്ള നിർദ്ദേശം സുരക്ഷ മുൻനിർത്തി എത്തും ഡിലീറ്റ് ചെയ്യാൻ കഴിയുമെന്നും കേന്ദ്രമന്ത്രി  ജ്യോതിരാദിത്യ സിന്ധ്യ.

വിഷയം പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.

സഞ്ചാർ സാഥി ആപ്ലിക്കേഷൻ നിർബന്ധമാക്കണമെന്ന കേന്ദ്രസർക്കാറിന്റെ  നിർദ്ദേശത്തോട് സഹകരിക്കാൻ കഴിയില്ലെന്നും  ഐ ഒ എസ് ഇക്കോ സിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കും
എന്നും ആപ്പിൾ അറിയിച്ചതായി ആണ് വിവരം
സഞ്ചാര്‍ സാഥി ആപ്പ് ചാരവൃത്തിക്ക് ഉള്ളതല്ലെന്നും രാഷ്ട്രീയ കലര്‍ത്തുന്നത് അനാവശ്യമാണെന്നും ബിജെപിയും പ്രതികരിച്ചു

കൊല്ലം കോർപറേഷനിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയിൽ പണപ്പിരിവ്

കൊല്ലം കോർപറേഷനിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയിൽ പണപ്പിരിവ്. ‌കോർപറേഷനിലേ അയത്തിൽ ഡിവിഷനിലെ സ്ഥാനാർഥിയായ ജാരിയത്തിന് വേണ്ടിയാണ് പണപ്പിരിവ് നടത്തിയത്.

ഓരോ യൂണിറ്റിൽ നിന്നും 500 രൂപ വീതം നൽകണമെന്നാവശ്യപ്പെട്ട് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച ശബ്ദ സന്ദേശം പുറത്തുവന്നു. സിഡിഎസ് ഭാരവാഹിയാണ് അംഗങ്ങൾക്ക് സന്ദേശം അയച്ചത്. നാളെ വൈകുന്നേരം മൂന്നിന് നടക്കുന്ന പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്നും നിർദേശമുണ്ട്.
എഡിഎസ് ചെയർപേഴ്‌സൺ തന്നെ വിളിച്ചെന്നും ജാരിയത്തിന്റെ സ്വീകരണ പരിപാടിയുടെ കാര്യം സംസാരിച്ചെന്നും ഫണ്ടെന്ന നിലയിൽ ഓരോ യൂണിറ്റിൽ നിന്നും 500 രൂപ വീതം നൽകണമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. നാളെ നമുക്ക് എന്തെങ്കിലും ആവശ്യത്തിന് ഇവരെ സമീപിക്കേണ്ടതാണെന്നും സിഡിഎസ് ഭാരവാഹി പറയുന്നു.
മുൻ എഡിഎസ് ചെയർപേഴ്സണായിരുന്നു ജാരിയത്ത്. അതേസമയം, പണപ്പിരിവ് തന്റെ അറിവോടെ അല്ലെന്ന് ജാരിയത്ത് പ്രതികരിച്ചു.

‘മെഹനാസ് അലി ഷേഖ്‌ നമുക്കൊരു പാഠപുസ്തകമാണ്’

ശാസ്താംകോട്ട: രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ പ്രാഥമികശുശ്രൂഷയുടെ പ്രാഥമിക പാഠങ്ങൾ പകർന്നുനൽകാനായി കേരള ഫയർ &റെസ്‌ക്യൂ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്ലാസ്സിൽ വേമ്പനാട് കായൽ ഒരു മണിക്കൂർ ഒൻപത് മിനിറ്റുകൊണ്ട് നീന്തിക്കടന്ന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് നേടിയ  മെഹനാസ് അലി ഷേഖ്‌ നമുക്കൊരു പാഠപുസ്തകമാണെന്ന് ശാസ്താംകോട്ട ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ആർ. രതീഷ് അഭിപ്രായപ്പെട്ടു. ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി യാണ് മെഹനാസ്. നിത്യ ജീവിതത്തിൽ നാം സൂക്ഷിച്ചുപയോഗിക്കേണ്ട സാഹചര്യങ്ങളെയും അത്യാഹിത സമയങ്ങളിൽ എടുക്കേണ്ട മുന്നൊരുക്കങ്ങളെയും പ്രാഥമിക സുരക്ഷ യ്ക്കാവശ്യമായ കാര്യങ്ങളും വിദ്യാർത്ഥികൾക്കായി പകർന്നു നൽകിയാണ് ക്ലാസ്സ്‌ പൂർണ്ണമായത്. ചടങ്ങുകളുടെ ഔദ്യോഗിക ഉദ്ഘാടനം ബ്രൂക്ക് ഡയറക്ടർ റവ. ഫാ. ഡോ. ജി എബ്രഹാം തലോത്തിൽ നിർവ്വഹിച്ചു.

ഡിസംബർ 9,11 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ. ഈ ദിവസങ്ങളിൽ ശമ്പളത്തോട് കൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്.

രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബർ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ.

വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നി‍ർദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷൻ മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും കൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കിൽ അവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നൽകുന്നതിന് തൊഴിൽ ഉടമകൾക്ക് നിർദേശം നൽകുന്നതിനോ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കമീഷൻ നിർദേശിച്ചിരുന്നു.

കേന്ദ്ര സർക്കാർ വകുപ്പുകളിലെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര പേഴ്‌സനൽ ആൻഡ് ട്രെയിനിങ് വകുപ്പിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

ശബരിമലയില്‍ സമാന്തര നെയ്യ് വില്‍പന വേണ്ടെന്ന്  ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

ശബരിമലയില്‍ സമാന്തര നെയ്യ് വില്‍പന വേണ്ടെന്ന്  മേല്‍ശാന്തിമാര്‍ക്കും ഉള്‍ക്കഴകക്കാര്‍‍ക്കും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. അഭിഷേകം ചെയ്തശേഷം ബാക്കിയാകുന്ന നെയ്യ് സൂക്ഷിക്കരുത്. മുറികളില്‍ സൂക്ഷിച്ചിരിക്കുന്ന നെയ്യ് ബോര്‍ഡിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. 100 രൂപ നിരക്കിലാണ് സഹശാന്തിമാര്‍ നെയ്യ് വില്‍ക്കുന്നത്.

വെർച്വൽ ക്യു വഴി ശബരിമലയിലേക്ക് വരുന്ന തീർഥാടകർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് സന്നിധാനം സ്പെഷ്യൽ പൊലീസ് ഓഫീസർ

വെർച്വൽ ക്യു വഴി ശബരിമലയിലേക്ക് വരുന്ന തീർഥാടകർ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് സന്നിധാനം സ്പെഷ്യൽ പൊലീസ് ഓഫീസർ (എസ്ഒ) ആർ ശ്രീകുമാർ. ബുക്ക്‌ ചെയ്ത ദിവസമല്ലാതെ ആ ടോക്കണുമായി വേറെ ദിവസം എത്തുന്നത് തിരക്ക് നിയന്ത്രിക്കുന്നതിൽ പ്രയാസം സൃഷ്ടിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.


സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലിൽ നിന്ന് സ്പോട്ട് ബുക്കിങ് നൽകുന്നത്. സ്പെഷ്യൽ കമീഷണർ എസ്ഒയുമായി ആലോചിച്ചാണ് 5000ത്തിൽ കൂടുതലായുള്ള സ്പോട്ട് ബുക്കിങ് അനുവദിക്കുന്നത്. 8500 വരെ ഇത്തരത്തിൽ ദിവസവും ശരാശരി കൊടുക്കാറുണ്ട്. ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് വരെ 8800 സ്പോട്ട് ബുക്കിങ് നൽകി. പുലർച്ചെ 12 ന് തുടങ്ങുന്ന ബുക്കിങ് 5000 കവിഞ്ഞാലും സന്നിധാനത്തെ തിരക്ക് നോക്കി അധികമായി നൽകുമെന്നും ആർ ശ്രീകുമാർ പറഞ്ഞു.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം , പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദ്ധം

ന്യൂ ഡെൽഹി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദ്ധം. രാജ്യസഭയും ലോക്സഭയും തടസ്സപ്പെട്ടു. ചർച്ചയ്ക്ക് തയ്യാറെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ഡിസംബർ 9 ന് ചർച്ച ചെയ്യാമെന്ന് സർക്കാർ അറിയിച്ചതായി സൂചന. വന്ദേ മാതരത്തിന്റെ 150 ആം വാർഷികം സംബന്ധിച്ച പ്രത്യേക ചർച്ച ഈ ആഴ്ച ഉണ്ടാകും.


തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഉന്നയിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ  ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും പാർലമെന്റ് സ്തംഭിച്ചു.
സഭ സമ്മേളിക്കുന്നതിന് മുമ്പായി,സഭാ കവാടത്തിൽ ഇന്ത്യ സഖ്യ നേതാക്കൾ പ്രതിഷേധിച്ചു.

എസ്ഐആറിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നോട്ടീസുകൾ  ലോക്സഭാ അധ്യക്ഷൻ ഓം ബിർള തള്ളിയതോടെ, പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ ഇറങ്ങി.

രാജ്യ സഭയിലും ഇന്ന് പ്രതിപക്ഷം SIR ൽ ചർച്ച ആവശ്യപ്പെട്ടു നടത്തളത്തിൽ ഇറങ്ങി. ചർച്ചയ്ക്ക് തയ്യാറായാൽ പ്രതിഷേധം അവസാനിപ്പിക്കാം എന്ന് മല്ലികർജുൻ ഖർ ഗെ.


ചർച്ചയ്ക്കുള്ള സമയപരിധി പ്രതിപക്ഷത്തിന് നിർദ്ദേശിക്കാൻ കഴിയില്ലെന്നും കൂടിയാലോചിച്ച ശേഷം സമയം തീരുമാനിക്കാം എന്നും പാർലമെന്ററി കാര്യമന്ത്രി കിരൺ റി ജിജു ഇരു സഭകളിലും അറിയിച്ചു
രാജ്യസഭയിൽ പ്രതിപക്ഷം ഇറങ്ങി പോയി.
സഭസ്തംഭനം ഒഴിവാക്കാൻ, സഭ സ്പീക്കർള പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തി. എസ് ഐ ആറിൽ ഡിസംബർ 9ന് 10 മണിക്കൂർ ചർച്ചയാകാമെന്ന് സർക്കാർ അറിയിച്ചതായാണ് സൂചന.  വന്ദേമാതരത്തിന്റെ 150 ആം വാർഷികം സംബന്ധിച്ചുള്ള പ്രത്യേക ചർച്ച ഈ ആഴ്ച നടക്കും.

കാഞ്ഞങ്ങാട് പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

കാസർഗോഡ്. കാഞ്ഞങ്ങാട് പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ചെമ്മട്ടംവയൽ സ്വദേശി കുഞ്ഞിരാമൻ (65) ആണ് മരിച്ചത്

ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്

മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

കെഎസ്ആർടിസി പ്രതിദിന വരുമാനം വീണ്ടും റിക്കാർഡ്

തിരുവനന്തപൂരം. കെഎസ്ആർടിസി പ്രതിദിന വരുമാനം വീണ്ടും 10 കോടി രൂപ കടന്നു.. ഇന്നലെ ₹10 കോടി
50 ലക്ഷം രൂപയാണ് വരുമാനമായി നേടിയത്.. ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷനായിരുന്നു ഇന്നലെ ലഭിച്ചത്..

  9 കോടി 72 ലക്ഷം രൂപയാണ് ടിക്കറ്റ് വരുമാനത്തിൽ ലഭിച്ചത്. 77.9 ലക്ഷം രൂപ ടിക്കറ്റിതര വരുമാനമായും ലഭിച്ചു.. ശബരിമല സീസൺ ഒപ്പം കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാക്കാനായി എന്നതാണ്  മികച്ച ടിക്കറ്റ് വരുമാനത്തിന് കാരണം.  35 ഡിപ്പോകൾക്ക് കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് നേടാനായതും മികച്ച വരുമാനം നേടുന്നതിന് കാരണമായെന്നും മാനേജ്മെൻറ് അറിയിച്ചു. ഓണ അവധിയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബർ 8 ന് നേടിയ 10 കോടി 19 ലക്ഷം രൂപയാണ് KSRTC യുടെ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനം..