ശമ്പളം 10,000 നും 24,470 നും ഇടയിൽ; കേരളത്തിൽ ഗ്രാമീൺ ഡാക് സേവക് ആകാം 2462 ഒഴിവുകൾ

കേന്ദ്ര തപാൽ വകുപ്പിൽ 40,889 ഗ്രാമീൺ ഡാക് സേവക് ഒഴിവ്. കേരള സർക്കിളിൽ 2462 ഒഴിവുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. അപേക്ഷ ഫെബ്രുവരി 16 വരെ.

∙ കേരള സർക്കിളിലെ ഒഴിവുകൾ: ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശേരി, തിരൂർ, തിരുവല്ല, തൃശൂർ, വടകര.

∙ യോഗ്യത: പത്താം ക്ലാസ് ജയം. പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ (കേരളത്തിൽ മലയാളം) പഠിച്ചിരിക്കണം. സൈക്കിൾ ചവിട്ടാൻ അറിയണം. കംപ്യൂട്ടർ പരിജ്ഞാനവും വേണം.

∙ പ്രായം: 18-40. പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം വീതം ഇളവ്.

∙ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000-29,380 രൂപ; അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക്: 10,000-24,470 രൂപ.

∙ ഫീസ്: 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്‌വുമൺ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.

∙ ഉദ്യോഗാർഥികൾ https://indiapostgdsonline.gov.inൽ റജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷൻ നമ്പർ ലഭിച്ചശേഷം ഓൺലൈനായി അപേക്ഷിക്കാം.

.jpg/.jpeg ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്‍‌ലോഡ് ചെയ്യണം. ഫോട്ടോ 50 കെബി, ഒപ്പ് 20 കെബി സൈസിൽ കൂടരുത്. വിശദവിവരങ്ങൾക്ക് www.indiapost.gov.in

Advertisement