സ്വർണവിലയിൽ വീണ്ടും വർധനവ്; സർവകാല റെക്കോർഡിൽ

കൊച്ചി:സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായി.

സ്വർണവിലയിലെ സർവകാല റെക്കോർഡാണിത്. ഗ്രാമിന് 10 രൂപ വർധിച്ച് 6575 രൂപയിൽ എത്തി. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ലോകമെമ്പാടുമുള്ള താത്പര്യമാണ് വർധനവിന് പിന്നിൽ

അന്താരാഷ്ട്ര സ്വർണവില 2400 ഡോളറിലേക്ക് എത്തുമെന്ന സൂചനയാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.

Advertisement