ബി.ടെക്./ ഡിപ്ലോമ അപ്രന്റിസ്: ആയിരത്തിലധികം ഒഴിവുകള്‍

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/ പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റിസ്ഷിപ് ട്രെയിനിങ്ങിന് അവസരം. വിവിധ സ്ഥാപനങ്ങളിലായി 1,000-ത്തിലധികം ഒഴിവുകളുണ്ട്.
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററും കേന്ദ്രസര്‍ക്കാരിനുകീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും സംയുക്തമായാണ് എന്‍ജിനീയറിങ് ഗ്രാജുവേറ്റ് അപ്രന്റിസ്/ എന്‍ജിനീയറിങ് ഡിപ്ലോമ അപ്രന്റിസ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അഭിമുഖ തീയതി: 2023 ജനുവരി 7.
സമയം: രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെ. റിപ്പോര്‍ട്ടിങ് സമയം: രാവിലെ 8 മുതല്‍ 11 വരെ.
സ്ഥലം: സെന്‍ട്രല്‍ പോളിടെക്നിക് കോളേജ്, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം. ഫോണ്‍: 0484-2556530.

ഗ്രാജുവേറ്റ് അപ്രന്റിസ്
സ്‌റ്റൈപ്പന്‍ഡ്: 9,000 രൂപ. യോഗ്യത: ഏതെങ്കിലും ബ്രാഞ്ചില്‍ എന്‍ജിനീയറിങ് ബിരുദം (റെഗുലര്‍-ഫുള്‍ടൈം) നേടി മൂന്നുവര്‍ഷം കഴിയാത്തവരും (2020, 2021 & 2022 വര്‍ഷങ്ങളില്‍ പാസായവര്‍) അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം നേടാത്തവരും ആയിരിക്കണം.

ഡിപ്ലോമ അപ്രന്റിസ്
സ്‌റ്റൈപ്പന്‍ഡ്: 8,000 രൂപ. യോഗ്യത: ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ (റെഗുലര്‍-ഫുള്‍ടൈം) നേടി മൂന്നുവര്‍ഷം കഴിയാത്തവരും (2020, 2021 & 2022 വര്‍ഷങ്ങളില്‍ പാസായവര്‍) അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം നേടാത്തവരും ആയിരിക്കണം. എല്ലാ ബ്രാഞ്ചുകാര്‍ക്കും പങ്കെടുക്കാം.
എസ്.ഡി. സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇ-മെയില്‍ മുഖേന ലഭിക്കുന്ന രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പ്രിന്റൗട്ടും അനുബന്ധ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം.

ജനുവരി 6-ന് മുന്‍പായി എസ്.ഡി. സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. അഭിമുഖം നടക്കുന്ന ദിവസം രജിസ്ട്രേഷന്‍ ഉണ്ടായിരിക്കില്ല. രജിസ്ട്രേഷനുള്ള അപേക്ഷാഫോം എസ്.ഡി. സെന്റര്‍ വെബ്സൈറ്റില്‍ (www.sdcentre.org) ലഭിക്കും. ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങിന്റെ നാഷണല്‍ വെബ് പോര്‍ട്ടലില്‍ (http://portal.mhrdnats.gov.in/) രജിസ്റ്റര്‍ ചെയ്തവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. റിക്രൂട്ട്മെന്റില്‍ പങ്കെടുക്കുന്ന കമ്പനികള്‍/ സ്ഥാപനങ്ങളുടെയും ഒഴിവുകളുടെയും വിവരങ്ങള്‍ www.sdcentre.org ല്‍ ലഭിക്കും.

Advertisement