Home Lifestyle Health & Fitness 50 വയസിന് ശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന 4 പ്രധാന പോഷക കുറവുകൾ, ശ്രദ്ധിക്കാം

50 വയസിന് ശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന 4 പ്രധാന പോഷക കുറവുകൾ, ശ്രദ്ധിക്കാം

50 കഴിഞ്ഞ സ്ത്രീകൾ പലതരം ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത്. ഹോർമോൺ പ്രശ്നങ്ങൾ, ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, പ്രതിരോധ ശേഷി കുറവ് തുടങ്ങി എല്ലാ കാര്യങ്ങളിലും മാറ്റങ്ങൾ സംഭവിക്കുന്നു. 50ന് ശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന പ്രധാന പോഷക കുറവുകൾ ഇതാണ്.

വിറ്റാമിൻ ഡി

പ്രായം കൂടുന്നതിന് അനുസരിച്ച് ചർമ്മത്തിൽ മാറ്റങ്ങൾ ഉണ്ടാവുകയും, വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം കുറയുകയും ചെയ്യുന്നു. വിറ്റാമിൻ ഡിയുടെ കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്. ബലമുള്ള എല്ലുകൾക്കും രോഗ പ്രതിരോധ ശേഷി കൂട്ടുന്നതിനും വിറ്റാമിൻ ഡി ആവശ്യമാണ്.

കാൽസ്യം

ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യുന്നതിന് ഈസ്ട്രജൻ പ്രധാന പങ്കുവഹിക്കുന്നു. എന്നാൽ ആർത്തവ വിരാമത്തിന് ശേഷം സ്ത്രീകളിൽ ഈസ്ട്രജന്റെ അളവ് കുറയുന്നു. ഇത് എല്ലുകളുടെ ബലം നഷ്ടപ്പെടാൻ കാരണമാകും.

വിറ്റാമിൻ ബി12

പ്രായമായ സ്ത്രീകളിൽ വിറ്റാമിൻ ബി12ന്റെ ആഗിരണം കുറയുന്നു. ഇത് വിട്ടുമാറാത്ത ക്ഷീണത്തിനും ശ്രദ്ധക്കുറവിനും ഓർമ്മക്കുറവിനും കാരണമാകും.

അയൺ

ആർത്തവ വിരാമത്തിന് ശേഷം സ്ത്രീകളിൽ അയൺ കുറയുന്നു. കൃത്യമല്ലാത്ത ഭക്ഷണ രീതികൾ, ചായ, കോഫീ എന്നിവ നിരന്തരമായി കുടിക്കുന്നതും ആരോഗ്യം കൂടുതൽ വഷളാവാൻ കാരണമാകുന്നു.