26.7 C
Kollam
Wednesday 30th September, 2026 | 02:54:28 AM
Home Lifestyle Entertainment വില്ലനിസം പീക്കിൽ മമ്മൂട്ടി… കളങ്കാവൽഡിസംബർ 5ന് തിയറ്ററുകളിൽ

വില്ലനിസം പീക്കിൽ മമ്മൂട്ടി… കളങ്കാവൽഡിസംബർ 5ന് തിയറ്ററുകളിൽ

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ
ഡിസംബർ 5ന് തിയറ്ററുകളിലെത്തുമെന്ന് മമ്മൂട്ടി കമ്പനി അറിയിച്ചു. നിങ്ങൾ ഒരുപാട് കാത്തിരുന്നു എന്ന് ഞങ്ങൾക്കറിയാം.. കാത്തിരിപ്പിന് വിലയുണ്ടാകും… എന്നാണ് റിലീസ് പോസ്റ്ററിനൊപ്പം അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്. നവംബർ 27നാണ് ചിത്രം പുറത്തിറങ്ങാനിരുന്നതെങ്കിലും റിലീസ് മാറ്റിവച്ചിരുന്നു. ത്രസിപ്പിക്കുന്ന ഡയലോഗുകളും ദൃശ്യങ്ങളും ശബ്ദങ്ങളുമായെത്തിയ ചിത്രത്തിന്റെ ട്രെയിലർ പ്രേഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയിരുന്നു. ട്രെയിലറിന്റെ അവസാന നിമിഷത്തിലേക്ക് ഒളിപ്പിച്ചുവച്ച പുകച്ചുരുൾ വിട്ട് മാസ് ഡയലോഗ് പറയുന്ന മമ്മൂട്ടിയുടെ വില്ലൻ അപ്പിയറൻസ് വൻ ചർച്ചയായിരുന്നു.

ആവേശം ഒട്ടും ചോരാതെയാണ് ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. വല്ലാത്തൊരുകഥ സ്റ്റൈലിലുള്ള ബാബുരാമചന്ദ്രന്റെ ആഖ്യാനത്തിലൂടെയാണ് ചിത്രം പരിചയപ്പെടുത്തുന്നത്. ശക്തമായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനായകനും ട്രയിലറിലുണ്ട്. കേരളത്തിന് പുറത്തേക്കും കഥാപശ്ചാത്തലം നീളുന്ന സൂചനകളുമുണ്ട്. ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോഴാണെന്ന് അറിയുമോ? എന്ന ഒറ്റ ഡയലോഗിൽ വില്ലനിസം പീക്കിലെത്തിക്കുന്ന മമ്മൂട്ടിയാണ് ട്രെയിലറിലുള്ളത്. ടീസറിലേതുപോലെ ഒറ്റസീനിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സാന്നിധ്യം ഞെട്ടിച്ചുവെന്നാണ് കമന്റുകൾ.
കളം നിറഞ്ഞ് കളിക്കാൻ മമ്മൂട്ടിയുടെ വില്ലൻ കഥാപാത്രമെത്തുന്ന ആവേശത്തിലാണ് പ്രേക്ഷകർ.